ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാം..! – ലോകേഷ് കനകരാജ്..!

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളില്‍ കൂടി തന്റെ അഭിനയ മികവ് തെളിയിച്ച ഫഹദിന് ആരാധകര്‍ ഇരട്ടിയാവുകയാണ്. മലയാളികള്‍ക്ക് അഭിമാനമായി മാറുന്ന ഈ താരത്തെ കുറിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍…

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളില്‍ കൂടി തന്റെ അഭിനയ മികവ് തെളിയിച്ച ഫഹദിന് ആരാധകര്‍ ഇരട്ടിയാവുകയാണ്. മലയാളികള്‍ക്ക് അഭിമാനമായി മാറുന്ന ഈ താരത്തെ കുറിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിക്രം സിനിമയാണ് തമിഴില്‍ ഫഹദിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയില്‍ കമല്‍ഹാസന് പുറമെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, എന്നിവരും എത്തിയിരുന്നു,

ചിത്രത്തില്‍ ഫഹദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ ഫഹദിനെ കുറിച്ച് സംവിധായന്‍ ലോകേഷ് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും സിനിമയ്ക്കായി എഴുതാം എന്നാണ് ലോകേഷ് പറയുന്നത്. ഫഹദ് ഫാസില്‍ എന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാതെ അഭിനയിക്കുന്ന ആക്ടറാണ് ഫഹദ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ഓരോ സീനിനേയും സമീപിക്കുന്ന രീതി വ്യത്യസ്തമാണ്.

അത് കണ്ട് പഠിക്കേണ്ടതാണെന്നും അദ്ദേഹം ഫഹദിനെ കുറിച്ച് പറയുന്നു. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായത് കൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് ചില വിചാരങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം മാറ്റി മറിയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം, ഒരു താരജാഡയുമില്ലാത്ത നടനാണ് ഫഹദ് എന്ന് ലോകേഷ് പറയുന്നു.

ഫഹദിന്റെ കണ്ണിലാണ് അഭിനയം, ഫഹദ് സെറ്റില്‍ ഉണ്ടെങ്കില്‍ തന്നെ വലിയ രസമാണെന്നാണ് ലോകേഷ് പറയുന്നത്. ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോകാറുണ്ടായിരുന്നു എന്നും സംവിധായകന്‍ പറയുന്നു.

അതേസമയം, ഫഹദിന്റെ ആക്ടിംഗ് സ്‌കില്ലിനെ കുറിച്ച് ഉലക നായകന്‍ കമല്‍ഹാസന്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്. മികച്ച അഭിനയമാണ് ഫഹദിന്റേത് എന്നാണ് അ്‌ദ്ദേഹവും പറഞ്ഞത്.