Film News

ഈ പാവം കാക്കയ്ക്കുമില്ലേ കൊക്കാകാനുള്ള മോഹം ?

പ്രിയപ്പെട്ട  മാതാ പിതാക്കളേ, സഹോദരങ്ങളേ, സുഹൃത്തുക്കളേ നിങ്ങളുടെ മക്കളുടെയും സഹോദരിമാരുടെയും, ഭാര്യമാരുടെയും , കാമുകിമാരുടെയും  വസ്ത്രധാരണം മാന്യമായിട്ടാണോ….?? നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ…?ഈയിടെയായി നമ്മുടെ സമൂഹത്തിൽ വളരെ ചൂടേറിയ ചർച്ചകൾ നടക്കുന്ന ഒരു വിഷയമാണ് സ്ത്രീകളുടെ വസ്ത്രധാരണം…ഇതിനെ ചൊല്ലിയുള്ള വിവാദങ്ങളും വാദപ്രതിവാദങ്ങളും നമ്മൾ കുറേ കാണുകയും കേൾക്കുകയും ചെയ്തു…., പരിഷ്കാരികൾ എന്നും ഫെമിനിസ്റ്റുകൾ എന്നുമൊക്കെ നമ്മൾ വിളിക്കുന്ന ഒരു വിഭാഗം, സദാചാര വാദികൾ എന്ന് മുദ്ര കുത്തപ്പെട്ട മറ്റൊരു വിഭാഗവും തമ്മിലായിരുന്നു പ്രധാന സംവാദങ്ങൾ നടന്നിരുന്നത്.

പ്രത്യേകിച്ചും ലഗ്ഗിൻസ് എന്ന ഒരു വസ്ത്രത്തെ പറ്റി…ഇന്ന് പീഡനങ്ങളുടെയും ബലാൽസംഘങ്ങളുടെയും വാർത്തകൾ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയമാണ്….,ഇത്തരം ചർച്ചകളിൽ പീഡനങ്ങളുടെയും ബലാൽസംഘങ്ങളുടെയും കാരണമായി സ്ത്രീകളുടെ വസ്ത്രധാരണം എന്ന് ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്, അത് വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്…,ഇനി സ്ത്രീകളുടെ ഇന്നത്തെ വസ്ത്രധാരണരീതിയെ പറ്റി എൻ്റെ അഭിപ്രായം വിവരിക്കാം…ഇത് എൻ്റെ മാത്രം അഭിപ്രായമാണ്, അരെയും അപമാനിക്കണമെന്നുദ്ധേശമില്ല…., ഞാനൊരു സ്ത്രീ വിരോധിയുമല്ല. പിന്നെ, ഞാൻ പറയുന്നതിൽ എല്ലാ സത്രീകളെയും ഉൾപ്പെടുത്തുന്നുമില്ല എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. യഥാർത്ഥത്തിൽ ഇന്നത്തെ സ്ത്രീകളുടെ (എല്ലാവരെയും ഉദ്ധേശിച്ചല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു) വസ്ത്രധാരണം വളരെ മോശം തന്നെയാണ്. ചുരിദാറും സാരിയുമൊക്കെ വളരെ മാന്യമായ വസ്ത്രം തന്നെയാണ്. പക്ഷേ ഇന്ന് ചുരിദാർമാറി ലഗ്ഗിൻസും ടോപ്പുമായിരിക്കുന്നു, അല്ലെങ്കിൽ ടീ ഷർട്ട്.

ലഗ്ഗിൻസ് എന്നാൽ പാദം മുതൽ ഇടുപ്പ് വരെ ഇറുകി പിടിച്ചു കിടക്കുമെങ്കിലും ജീൻസ് ഇട്ടതു പോലുള്ള അസ്വസ്തതകൾ ഒന്നുമുണ്ടാവില്ല എന്നത് ഒരു നല്ല വശമാണ്..യഥാർത്ഥത്തിൽ ഇതൊരു അടിവസ്ത്രമാണ്, പക്ഷേ ഇവിടെ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നത് അങ്ങനെയല്ല….,പോരാത്തതിന് ചുരിദാർ ടോപ്പിൻ്റെ ഇരുവശങ്ങളിലും കീറൽ ഉള്ളതുമായിരിക്കും….,ലഗിൻസ് ധരിച്ച ഒരു സത്രീയുടെ കാൽ മുതൽ ചന്തി വരെ വളരെ വ്യക്തമായി കാണാതെ കാണാൻ സാധിക്കുന്നു,കാലിൻ്റെയും ചന്തിയുടെയും തുടയുടെയുമൊക്കെ വണ്ണവും സൈസും വളരെ നന്നായി മനസ്സിലാക്കാം….,ഇനി ബൈക്കിലിരുന്നോ ഒരു സ്കൂട്ടറോടിച്ചോ പോവുകയാണെങ്കിൽ വിശേഷം.,നിങ്ങൾ വിശേഷിപ്പിക്കുന്ന വായനോക്കികൾക്ക് വളരെ സന്തോഷം തന്നെ..,

പക്ഷേ നോട്ടം വായയിലേക്കായിരിക്കില്ല എന്നു മാത്രം……,നെഞ്ചിൻ്റെ ഭാഗം പറയുകയേ വേണ്ട, v ഷേപ്പ്, Uഷേപ്പ്, ചൈനീസ് കട്ട് എന്നൊക്കെ പറഞ്ഞ് ഒരു കോലമാക്കി വച്ചിട്ടുണ്ടാകും. Cleavage വളരെ ഭംഗിയായി കാണാം, ഒന്ന് കുനിയേണ്ടി വന്നാൽ പിന്നെ കാണാൻ ഒന്നും ബാക്കിയുണ്ടാവില്ല. ഇത്തരക്കാരിൽ ചിലർ ഒരു ഷാൾ വരെ എടുത്ത് ധരിക്കില്ല…,ഉണ്ടെങ്കിൽ തന്നെ ചെറുതായി മടക്കി ഒരു തോളിലൂടെ ഇട്ടിട്ടുണ്ടാകും…ചിലർ ബസ്സിൽ നിൽക്കുന്നതു കാണാം, കൈ ഉയർത്തി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടാകും,പാൻ്റ് കയറ്റിയിടാത്തതിനാലും, ടോപ്പിൻ്റെ കീറൽ പരമാവധി മുകളിലേക്കുള്ളതിനാലും ഇടുപ്പ് ഭാഗം മുഴുവൻ കാണാം. ചിലർ കീറുള്ള ഭാഗങ്ങൾ തമ്മിൽ കൂട്ടി പിടിച്ചു നിൽപ്പുണ്ടാകും. ഭാവം….കണ്ടാൽ ആരോ വലിച്ചു കീറിയ മാതിരിയായിരിക്കും..,

ഇനി വല്ല ബീച്ചിലോ, ഏതെങ്കിലും വാട്ടർ തീം പാർക്കിലോ പോയെന്നിരിക്കട്ടെ…,ഒന്ന് നനയുക കൂടി ചെയ്താൽ… ധരിച്ചതിനേക്കാൾ ധരിക്കാത്തതായിരുന്നു മിച്ചം എന്ന് തോന്നിപോകും…നിൽക്കുമ്പോൾ ഒരു കാറ്റടിച്ച് ടോപ്പ് പൊന്തി പോയാൽ ബഹുകേമം, ഉള്ളിൽ ധരിച്ചതും പുറത്ത് ധരിച്ചതുമൊക്കെ വെവ്വേറെ അറിയാം.കാറ്റടിക്കണമെന്ന് തന്നെയില്ല, റോഡ് സൈഡിൽ നിൽക്കുമ്പോൾ ഒരു വണ്ടി റോഡിലൂടെ പോയാലും മതി.ഇനി പരിഷ്കാരികൾ സാരിയുടുക്കുന്നത് നോക്കാം…,വളരെ വിദഗ്ദമായി വയറും പൊക്കിളും പ്രദർ ഷനത്തിന് വച്ചിട്ടുണ്ടാകും..അതിന് മുകളിൽ കണ്ണ് തട്ടാതിരിക്കാൻ ഒരു മാൽഗോവ മാമ്പഴവും കണി വെച്ചിട്ടുണ്ടാകും…,

പുറകുവശം നോക്കിയാൽ പുറത്ത് ചിത്രം വരച്ചു വച്ച മാതിരി. പുറമേ ജപിച്ചു കെട്ടിയതുപോലെ കുറേ കെട്ടുകളും. എന്നിട്ട് ചന്തിയും കുലുക്കി കുണുങ്ങി കുണുങ്ങി ഒരു നടത്തവും. പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിനേക്കാൾ ഗംഭീരം. ഇങ്ങനെയൊക്കെ നിങ്ങൾ നടക്കുമ്പോൾ ഒരു പുരുഷൻ നിങ്ങളെ ഒന്ന് നോക്കി പോയാലോ…..?അവൻ്റെ കാര്യം ഗോവിന്ദ…ആ ചുറ്റുവട്ടത്തെങ്ങാനും ഒരു പോലീസുകാരനും കൂടി ഉണ്ടെങ്കിൽ അവൻ ഗോവിന്ദച്ചാമി. ആളുകളെ കാണിക്കാൻ വേണ്ടി ഒരുമ്പെട്ട് നടന്നിട്ട് ആരെങ്കിലും നോക്കിയാൽ അവനെ ആഭാസനും പീഡകനുമായി മാറ്റുന്നു. നോക്കാൻ പാടില്ലെങ്കിൽ നിങ്ങളെന്തിന് പ്രദർശ്ശിപ്പിക്കുന്നു ?

നിങ്ങൾ ലഗ്ഗിൻസ് ഉപേക്ഷിക്കേണ്ട. പക്ഷേ ടോപ്പിൻ്റെ കീറൽ ഒഴിവാക്കി കുറച്ച് ഇറക്കവും (മുട്ട് വരെയെങ്കിലും) വണ്ണവും (ശരീരത്തിൽ അൽപ്പം ലൂസ് ആയി) കൂട്ടുകയും ചെയ്തു കൂടേ?. ഒരു ഷാൾ കൊണ്ട് മാറ് മറച്ചുകൂടേ?. സാരി ഉടുക്കുന്നവർ വയറും പൊക്കിളും കൂടി കാണാത്ത രീതിയിൽ മറച്ച് ഉടുത്തുകൂടേ?. ബ്ലൗസിലെ വെട്ടുക്രിയകൾ ഒഴിവാക്കി പുറം പ്രദർശനം ഒഴിവാക്കി കൂടേ?. എന്നിട്ട് നിങ്ങൾ പറയൂ. ആരാണ് നിങ്ങളെ നോക്കി ഗർഭമുണ്ടാക്കുന്നതെന്ന്….!!

അല്ലാതെ നിങ്ങൾ തുടയും ചന്തിയും വയറും പുറവുമൊക്കെ പ്രദർഷിപ്പിച്ചു നടന്നാൽ അത് പുരുഷനെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. നിങ്ങൾ കാണിച്ചു കൊടുത്തിട്ട് നോക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല, അത് വിഡ്ഢിത്തം തന്നെയാണ്. ഇത്തരത്തിൽ സ്ത്രീകളെ കണ്ട് മനസ്സിൽ പ്രതിഷ്ടിച്ചു വച്ച് പിന്നീട് ആ രൂപം മനസ്സിൽ ഓർത്ത് സ്വയംഭോഗം ചെയ്യുന്നവരുമേറെയുണ്ട്. അല്ലെങ്കിൽ സ്വന്തം ഭാര്യയുമായി ബന്ധപ്പെടുമ്പോൾ പോലും മനസ്സിലെ സങ്കൽപ്പം നിങ്ങളായിരിക്കാം. അപ്പോൾ ഇവിടെ സംഭവിക്കുന്നതെന്താണ്?. അതും നിങ്ങളറിയാതെ നിങ്ങളെ ബലാൽസംഘം ചെയ്യുകയല്ലേ?. നിങ്ങൾ ആദ്യം നിങ്ങളെ സൂക്ഷിക്കാൻ പഠിക്കണം. മാന്യമായി വസ്ത്രം ധരിക്കാൻ പഠിക്കണം. എന്നിട്ടു മതി വായനോക്കികൾക്കും സദാചാരവാദികൾക്കുമെതിരെയുള്ള യുദ്ധം.

ഇനി (എന്നെ ഈ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ച) ഒരു നടന്ന സംഭവം പറയാം..എൻ്റെ ഒരു സുഹൃത്ത് എന്ന് പറയാവുന്ന ഒരു സ്ത്രീ,ഞാൻ ചേച്ചീ എന്നാണ് വിളിക്കാറ്. വിവാഹിത, 14 വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മ,ഒരു ബ്യൂട്ടി പാർലർ നടത്തുന്നു. ഒരു വശത്തെ മുറിയിൽ എൻ്റെ ഒരു ഫ്രണ്ടിൻ്റെ മൊബൈൽ ഷോപ്പ്, മറു വശത്തെ മുറിയിൽ ഒരു CDഷോപ്പ്. ചേച്ചീടെ വസ്ത്രധാരണ രീതി ഞാൻ മുകളിൽ പറഞ്ഞതുപോലെ തന്നെ. ചുരിദാറായാലും സാരിയായാലും കാണാൻ പാടില്ലാത്തതൊക്കെ കാണാൻ പറ്റുന്ന രീതിയിൽ,ആ വഴി പോകുന്നവരും, CD ഷോപ്പിലും മൊബൈൽ ഷോപ്പിലും വരുന്ന ആളുകൾ ചേച്ചിയെ ഒന്ന് നോക്കാതെ പോകാറില്ല.ചിലരാണെങ്കിൽ., കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലേക്ക് തന്നെ എന്ന് പറഞ്ഞതുപോലെ നോക്കി കൊണ്ടേയിരിക്കും.ഒരിക്കൽ ഞാൻ അവരോട് പറഞ്ഞു,ചേച്ചിക്ക് കുറച്ചൂടെ നന്നായി വസ്ത്രം ധരിച്ചു കൂടേ.

ആ ഷാൾ എങ്കിലും ഒന്ന് എടുത്ത് വിരിച്ചിട്ടു കൂടേ. ഓരോരുത്തൻമാർ നോക്കുന്നത് കണ്ടില്ലേ എന്ന്….അവർ ചിരിച്ചു കൊണ്ട് പറഞ്ഞു,അവൻമാർ ചുമ്മാ നോക്കി പോട്ടെടാ., എനിക്കെന്താ നഷ്ട്ടം?.അവർക്കൊരു സുഖവുമായില്ലേന്ന്. മറുപടി കേട്ട് ഞാൻ അന്തം വിട്ടു നിന്നു പോയി. ഇതാണ് ഇത്തരം സ്ത്രീകളുടെ ചിന്താഗതി…തൻ്റെ ശരീരവും സൗന്ദര്യവും മറ്റുള്ളവർ നോക്കി വെള്ളമിറക്കട്ടെ…, കണ്ടാസ്വദിക്കട്ടെയെന്ന് മനസ്സിൽ കരുതുകയും… ഏതെങ്കിലും ഒരു പാവം നോക്കി പോയാൽ അവനെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യന്നു. ഇത് ഒരു തരം മാനസിക രോഗം മാത്രമാണ്. ഞാൻ മനസ്സിക്കിയിടത്തോളം ഇത്തരക്കാർ ഒരു അനുകരണശ്രമമാണ് നടത്തുന്നത്…,സിനിമാ നായികമാരെയോ അല്ലെങ്കിൽ പാശ്ചാത്യരെയോ.എന്തായാലും അത് പടുവിഡ്ഢിത്തം തന്നെ. പാശ്ചാത്യരാണെങ്കിൽ അവരുടെ സംസ്കാരം അങ്ങനെ തന്നെയാണ്. സിനിമാ താരങ്ങളാണെങ്കിൽ അവരും നിങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. അവർ ശരീരം പ്രദർശിപ്പിച്ച് സമ്പാദിക്കുന്നവരാണ്എന്നാൽ നിങ്ങളോ???…..ഒന്നാലോചിച്ചു നോക്കണം…!!

”കാക്ക എത്ര കുളിച്ചാലും ഒരിക്കലും കൊക്കാവില്ല” എന്ന കാര്യം മറക്കരുത്……!!

-Shajahan Puthanpeedikayil

Trending

To Top
Don`t copy text!