അമേരിക്കയില്‍കൂടി നടക്കുമ്പോള്‍ ഹായ് മമ്മൂട്ടി എന്നൊക്കെ ആരെങ്കിലും വിളിച്ചാല്‍ രസമല്ലേ: മമ്മൂട്ടി

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്‍ഡേജ് സിനിമകള്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ അല്ലാത്തവരും കാണുന്നു എന്നതാണെന്ന് മമ്മൂട്ടി. അത് വളരെ വളരെ സന്തോഷകരമല്ലേ. നമ്മള്‍ ഇനിയിപ്പോള്‍ അമേരിക്കയില്‍ കൂടി നടക്കുമ്പോള്‍ ‘ഹായ്…

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്‍ഡേജ് സിനിമകള്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ അല്ലാത്തവരും കാണുന്നു എന്നതാണെന്ന് മമ്മൂട്ടി. അത് വളരെ വളരെ സന്തോഷകരമല്ലേ. നമ്മള്‍ ഇനിയിപ്പോള്‍ അമേരിക്കയില്‍ കൂടി നടക്കുമ്പോള്‍ ‘ഹായ് മമ്മൂട്ടി’ എന്നൊക്കെ ആരെങ്കിലും വിളിച്ചാല്‍ രസമല്ലേ, അങ്ങനെ ആലോചിക്കാന്‍ പോലും വയ്യ ഇപ്പോള്‍, മമ്മുട്ടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നമ്മുടെ സിനിമ ലോകം മുഴുവന്‍ എത്തുന്നു എന്നത് ഭയങ്കര ഇന്‍സ്പിരേഷനാണ്. നമ്മുടെ മുന്‍പിലേക്ക് വലിയൊരു സിനിമയുടെ പ്രേക്ഷക ലോകം തുറന്നുകിട്ടുക എന്ന് പറഞ്ഞാല്‍ അതിന്റെയൊരു സ്പിരിറ്റുണ്ടല്ലോ, ആ ആവേശം. അത് ശരിക്കും ഭയങ്കരമായ ക്രിയേറ്റിവിറ്റി കൊണ്ടാണ്, തന്നെ സംബന്ധിച്ച് ഓരോ സിനിമയും ഓരോ എക്‌സ്പീരിയന്‍സ് ആണെന്നും പഴയ സിനിമയിലെ അതേ സാധനം കൊണ്ടിറക്കാന്‍ പറ്റിയ പരിപാടിയല്ല ഇത്.


ഒരു സിനിമ ഇറങ്ങിയാല്‍ ചര്‍ച്ചകളൊക്കെ ഉണ്ടാകും. ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ് ഒരു സിനിമ എടുക്കാന്‍ ഒക്കില്ല. സിനിമ ചെയ്യട്ടെ, അതുപോലെ ചര്‍ച്ചകളും നടക്കട്ടെ. അത്തരത്തില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് പടം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ നന്മ, തിന്മ എല്ലാം. അത്തരത്തില്‍ എല്ലാര്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ. എന്തും പറയാം ആര്‍ക്കും പറയാം. എപ്പോഴും പറയാം. ഞാന്‍ സ്ഥിരമായി അങ്ങനെ ഒരു മാനറിസത്തില്‍ അറിയപ്പെടുന്നില്ല. ഇങ്ങനെ വരുമ്പോള്‍ ഇങ്ങനെ കാണിക്കുമെന്നൊന്നും ആളുകള്‍ പ്രതീക്ഷിക്കില്ല. അതുകൊണ്ട് എന്തും കാണിക്കാം മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.