നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കും വിവാഹിതരായി !!! ചിത്രങ്ങള്‍

നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കിനും പ്രണയസാഫല്യം. ചെന്നൈയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. അതിഥികളായി ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകന്‍ മണിരത്നം, ഗൗതം മേനോന്‍, അഭിനേതാക്കളായ വിക്രം പ്രഭു, ആര്‍കെ…

നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കിനും പ്രണയസാഫല്യം. ചെന്നൈയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. അതിഥികളായി ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകന്‍ മണിരത്നം, ഗൗതം മേനോന്‍, അഭിനേതാക്കളായ വിക്രം പ്രഭു, ആര്‍കെ സുരേഷ്, ശിവകുമാര്‍, ഐശ്വര്യ രജനികാന്ത്, അശോക് സെല്‍വന്‍, ആദി, നിക്കി ഗല്‍റാണി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചത്. വിവാഹത്തിനായി, ഗൗതമും മഞ്ജിമയും അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈ കൊണ്ട് തയ്യാറാക്കിയ ക്ഷണക്കത്തുകള്‍ അയച്ചിരുന്നു.

കഴിഞ്ഞ മാസമാണ് ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും മഞ്ജിമ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി ഗൗതം വന്നുവെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നുമായിരുന്നു മഞ്ജിമ പറഞ്ഞിരുന്നത്.

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തിയത്. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയത്. പിന്നീട് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളും മഞ്ജിമയ്ക്ക് ചെയ്തു.

നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്നം സംവിധാനം ചെയ്ത ‘കടല്‍’ എന്ന സിനിമയിലൂടെയാണ് ഗൗതം സിനിമയിലേക്കെത്തിയത്. ‘രംഗൂണ്‍’, ‘ഇവന്‍ തന്തിരന്‍’, ‘മിസ്റ്റര്‍ ചന്ദ്രമൗലി’ തുടങ്ങിയ സിനിമകളിലും ഗൗതം പ്രധാന വേഷത്തിലെത്തിയിരുന്നു.

ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇരുവരും തങ്ങളുടെ ബന്ധം പുറത്തറിയാതെ
കാത്തുസൂക്ഷിക്കുന്നതില്‍ വിജയിച്ചിരുന്നു. എങ്കിലും 2021ല്‍, അവരുടെ ബന്ധ ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. ‘ദേവരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.