ആ കാര്യത്തിൽ നിവിന് നമ്മൾക്കൊന്നു കൺട്രോൾ പോലും ചെയ്യാൻ കഴിയില്ല! ആ കാര്യം മനസിലായത് ഒന്നിച്ചഭിനച്ചപ്പോൾ,മഞ്ജു പിള്ള 

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മഞ്ജു പിള്ള, ഇപ്പോൾ താരം ഒരു ചിരി ബമ്പർ ചിരി എന്ന മഴവിൽമനോരമയിലെ ഷോയിലെ ജഡ്ജാണ്, ആ ഷോയിൽ താൻ ചിരിക്കുന്നത് ശരിക്കും പരുപാടി…

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മഞ്ജു പിള്ള, ഇപ്പോൾ താരം ഒരു ചിരി ബമ്പർ ചിരി എന്ന മഴവിൽമനോരമയിലെ ഷോയിലെ ജഡ്ജാണ്, ആ ഷോയിൽ താൻ ചിരിക്കുന്നത് ശരിക്കും പരുപാടി കണ്ടു ചിരി വന്നിട്ട് തന്നെയാണോ ചിരിക്കുന്നത് എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്ന് പറയുകയാണ് മഞ്ജു, തനിക്ക് ഒരിക്കലും ചിരി വരാതിരിക്കില്ല, താൻ ചിരി വന്നാൽ നന്നായി ചിരിക്കുന്ന ആൾ തന്നെയാണ്, എന്തിന് നിസ്സാര കാര്യത്തിന് വരെ താൻ ചിരിക്കാറുണ്ട് മഞ്ജു പിള്ള പറയുന്നു

അതുപോലെ തന്നെ തന്നെക്കാൾ കൂടുതൽ ചിരിക്കുന്ന രണ്ടു നടന്മാർ ആണ് നിവിൻ പോളിയും, ബേസിൽ ജോസഫ് , അതിൽ നിവിന്റെ ചിരി നമ്മൾക്ക് കൺട്രോൾ ചെയ്യാൻ പോലും കഴിയില്ല, എത്രത്തോളമാണ് നിവിൻ ചരിക്കുന്നത് അതെനിക്ക് മനസിലായത് മലയാളി ഫ്രം ഇന്ത്യ യെന്നൊരു സിനിമ ചെയ്യ്തപ്പോളാണ്, ഞാൻ ദേഷ്യപ്പെട്ട് കരഞ്ഞ അഭിനയിക്കുന്ന സീനിൽ എല്ലാം നിവിൻ ഭയങ്കര ചിരിയാണ്

അതുപോലെയാണ് ബേസിലും, ശരിക്കും എത്ര ഇമോഷണൽ സീൻ ആയാലും ബേസിൽ നിർത്താതെ ചിരിക്കുന്നത് കാണാ൦ മഞ്ജു പിള്ള പറയുന്നു, താൻ നിസാര കാര്യത്തിന് പോലും ചിരിക്കുന്ന വ്യക്തിയാണ്, കാരണം ലൈഫ് നമ്മൾക്ക് ഒന്നേയുള്ളു അത് ആസ്വദിച്ചു തന്നെ ജീവിക്കണം നടി പറയുന്നു