സുരേശന്റെയും, സുമലതയുടെയും ‘ഹൃദയകാരിയായ പ്രണയകഥ’യിലെ പുതിയ ഗാനം പുറത്ത്  

രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും  ഹൃദയഹാരിയായ പ്രണയകഥ,’ ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനമാണ്അണിയറപ്രവർത്തകർ  പുറത്തുവിട്ടിരിക്കുന്നത്, സുരേശന്റെയും, സുമലതയുടെയും പ്രണയകഥ പറയുന്ന ചിത്രമാണിത്, ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.  ചിത്രത്തിലെ പുതിയ ഗാനമായ നാടാകെ നാടകം എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും

വൈശാഖ് സുഗുണൻ എഴുതി ഡോൺ വിൻസെന്റ് സംഗീതം ചെയ്യ്ത ഈ ഗാനം ഇപ്പോൾ വൺ മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു, രാജേഷ് മാധവനും, ചിത്ര നായരുമാണ് ഈ ചിത്രത്തിൽ നായിക നായകന്മാരായി എത്തിയിരിക്കുന്നത്, ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഇരുവരും സുമലതയും സുരേശനുമായാണ് അഭിനയിച്ചിരുന്നത്,

ചിത്രം മെയ് 16 തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ഈ ഗാനം ആലപിച്ചിരിക്കുന്നത് സന്നിധാനന്ദൻ, അലോഷ്യ ആഡംസ്, സോണി മോഹൻ, സുബ്രഹ്‌മണ്യൻ, അശോക് ഡി പൊന്നപ്പൻ തുടങ്ങിയവരാണ്, ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്