ആ ഒരു ഒറ്റശീലമാണ് എന്നിൽ നല്ല മാറ്റം വരുത്തിയത്! ഞാൻ വിവാഹം കഴിക്കാത്തതിൽ പ്രശ്‌നം നാട്ടുകാർക്ക്, മായാ വിശ്വനാഥ് 

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മായാ വിശ്വനാഥ്, താരം ഇന്നും അവിവാഹിതയായി തുടരുകയാണ്, എന്നാൽ എന്താണ് ജീവിതത്തിൽ വിവാഹം വേണ്ടേ എന്ന ആനിയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് മായാ, ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ ആണ് നടി വിവാഹത്തെ കുറിച്ചും തനിക്ക് മാറ്റങ്ങൾ സംഭവിച്ച ഒരു ശീലത്തെ കുറിച്ചും തുറന്നു പറഞ്ഞത്, പുസ്തകങ്ങളാണ് എന്റെ ജീവിതശൈലി തന്നെ മാറ്റിയത്, വായന ശീലം എന്റെ ലൈഫ് സ്റ്റയിൽ തന്നെ മാറ്റിമറിച്ചു.

എന്റെ സ്വഭാവത്തിൽ പോലും മാറ്റം കൊണ്ടുവന്നത് പുസ്തകവായനാശീലമാണ്, അതുകൊണ്ടാണ് ജേർണലിസത്തിലേക്ക് തിരിയാതിരുന്നത്. ആദ്യം ഞാൻ എന്തും മുഖത്തു നോക്കി പറയുമായിരുന്നു എന്നാൽ ഇപ്പോൾ എല്ലാം എന്റെ മാറി. എല്ലാത്തിനും എന്റെ വീട്ടിൽ ഫ്രീഡം ഉണ്ടായിരുന്നു, അപ്പോൾ ആനി ചോദിക്കുന്നു അങ്ങനെ എല്ലാം ഫ്രീഡം ഉണ്ടായിട്ടും എന്താണ് മായാ വിവാഹം കഴിക്കാഞ്ഞതെന്ന്

കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ. ചേച്ചി വിവാഹം കഴിച്ചു എങ്കിൽ ചേച്ചി മറ്റൊരു വ്യക്തിയാണ്. ഞങ്ങളെ രണ്ടാളെയും രണ്ടു വ്യക്തികൾ ആയിട്ടാണ് പപ്പ കാണുന്നത് . എനിക്ക് എന്ത് വേണം എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് തിരക്കിയിട്ടില്ല. നാട്ടുകാർക്ക് മാത്രമാണ് ആ  വിഷയം. ഞാൻ പിന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല മായാ പറയുന്നു