പല സംവിധായകരും സിനിമയിൽ നിന്നും ഒഴിവാക്കി! എന്നാൽ തന്നെ   വേണ്ടന്നുപറഞ്ഞവരെ കൊണ്ട് മാറ്റിപ്പറയിപ്പിച്ചു, രമ്യ കൃഷ്ണൻ 

മലയാളത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച രമ്യ കൃഷ്ണൻ പിന്നീട്  തെലുങ്കിലും , തമിഴിലുമടക്കം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി തീർന്നിരുന്നു, അതേസമയം കരിയറില്‍ ഉയർച്ച താഴ്ചകള്‍ ഒരു പോലെ നേരിട്ട നടി കൂടിയാണ് താൻ എന്ന് മുൻപ് നടി പറഞ്ഞിരുന്നു. നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി രമ്യ കൃഷ്ണന്‍ അഭിനയിക്കുന്നത്, വളരെ ചെറിയ വേഷങ്ങള്‍ ലഭിച്ചിരുന്ന സ്ഥലത്ത് നിന്നാണ് രമ്യ സെക്കന്‍ഡ് ഹീറോയിന്‍ ആയും ഹീറോയിന്‍ ആയുമൊക്കെ പതുക്കെ തിളങ്ങിയത്.

കരിയറിന്റെ തുടക്കത്തില്‍ നായികയായി രമ്യ എത്തിയപ്പോഴും തമിഴ് ,തെലുങ്ക  സിനിമകളില്‍ അഭിനയിക്കുന്നതല്ലാതെ വലിയ ഹിറ്റുകളൊന്നും നടിക്ക് ലഭിച്ചില്ല. പല ചിത്രങ്ങളും പരാജയങ്ങളായി. ഇങ്ങനെ വന്നതോടെ രമ്യയെ നായികയായി കാസ്റ്റ് ചെയ്ത പല സംവിധായകരും അവരെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ തുടങ്ങി,വിജയം നേടിത്തരുന്ന നായികമാരെ മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ രമ്യയ്ക്ക് പല സിനിമകളും കൈയ്യില്‍ നിന്നും നഷ്ടമായി

തുടര്‍ന്ന് തെലുങ്കു സിനിമയില്‍ ഓഫറുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ രമ്യയെ വീണ്ടും ട്രാക്കിലേക്ക് എത്തിച്ചത് കെ രാഘവേന്ദ്ര റാവുവാണ്. രമ്യയുടെ അഭിനയം ശ്രദ്ധയില്‍പ്പെട്ട് അല്ലുഡുഗാരു എന്ന ചിത്രത്തിന് വേണ്ടി 1990ല്‍ രാഘവേന്ദ്ര റാവു രമ്യ കൃഷ്ണനെ വിളിച്ചു. പിന്നാലെ രാഘവേന്ദ്ര റാവു രമ്യ കൃഷ്ണനെ വെച്ച് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. അന്ന് നടി നടത്തിയ വാക്കുകള്‍ ഏവരുടെയും ഹൃദയത്തില്‍ തൊട്ടു. രാഘവേന്ദ്രയാണ് തനിക്ക് ഒരു വിജയം തന്നതെന്നും മറ്റുള്ളവര്‍ തന്നെ നിര്‍ഭാഗ്യവതിയായിട്ടാണ് കണ്ടത്, രമ്യ കൃഷ്ണന്‍ പറഞ്ഞു. മാത്രമല്ല, ഇന്ന് തന്നെ വേണ്ട എന്ന് പറഞ്ഞവരെക്കൊണ്ട് അത് മാറ്റി പറയിക്കുമെന്നും അന്ന് രാഘവേന്ദ്ര പറഞ്ഞിരുന്നു. അത് തന്നെ പിന്നീട് യഥാര്‍ത്ഥത്തില്‍ രമ്യ കൃഷ്ണന്റെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു