‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സ്‌ക്രീനിലേക്ക്!!! സംവിധാനം രഞ്ജിത്ത്

എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ നോവല്‍ വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ രഞ്ജിത്താണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാക്കുന്നത്. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയിലായിരുന്നു രഞ്ജിത്ത് പുതിയ സിനിമ പ്രഖ്യാപിച്ചത്. മന്ത്രി വിഎന്‍ വാസവനാണ് ചിത്രം പ്രഖ്യാപിച്ചത്.…

എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ നോവല്‍ വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ രഞ്ജിത്താണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാക്കുന്നത്. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയിലായിരുന്നു രഞ്ജിത്ത് പുതിയ സിനിമ പ്രഖ്യാപിച്ചത്. മന്ത്രി വിഎന്‍ വാസവനാണ് ചിത്രം പ്രഖ്യാപിച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്ന് രഞ്ജിത്ത് പറഞ്ഞു. മന്ത്രിയോട് രഹസ്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വേദിയില്‍ പ്രഖ്യാപിച്ചതിനാല്‍ തന്നെ മികച്ച സിനിമയാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.നോവലിനെ സിനിമയാക്കുന്നത് വലിയ വെല്ലുവിളിയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവരുമെന്നും സംവിധായകന്‍ പറഞ്ഞു.

27-ാമത് ഐഎഫ്എഫ്‌കെ സമാപന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പുരസ്‌കാരം സ്വന്തമാക്കിയത് ബൊളീവിയന്‍ ചിത്രം ‘ഉതാമ’ നേടി.

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പിന് ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്‌കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫും നേടി.ഡിസംബര്‍ 9 മുതല്‍ 16 വരെയായിരുന്ന ചലച്ചിത്രമേള. 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.