ഉണ്ണിയുടേയും അപര്‍ണയുടേയും ചിത്രം ‘മിണ്ടിയും പറഞ്ഞും’ റിലീസിനൊരുങ്ങുന്നു

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘മിണ്ടിയും പറഞ്ഞും’ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ‘ലൂക്ക’ സംവിധായകന്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സനലും ലീനയുമായിട്ടാണ് ഉണ്ണിയും അപര്‍ണയുമെത്തുന്നത്.…

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘മിണ്ടിയും പറഞ്ഞും’ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ‘ലൂക്ക’ സംവിധായകന്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സനലും ലീനയുമായിട്ടാണ് ഉണ്ണിയും അപര്‍ണയുമെത്തുന്നത്.

മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്. നിര്‍മ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്‌സ് – കബീര്‍ കൊട്ടാരത്തില്‍, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, എഡിറ്റര്‍- കിരണ്‍ ദാസ്. ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാര്‍വതി, സഞ്ജു മധു, സോഹന്‍ സീനുലാല്‍, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികള്‍: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂര്‍, അഡിഷണല്‍ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദര്‍ശനം എം. അമ്പാട്ട്, ആര്‍.എം. സ്വാമി; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അലക്‌സ് കുര്യന്‍, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഘ്നേശ് ആര്‍.കെ., കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനര്‍ – കിഷോര്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- RGമേക്കപ്പ് ആര്‍ടിസ്ട്രി, സ്റ്റീല്‍സ്- അജി മസ്‌കറ്റ്, ഡിസൈന്‍സ് – പ്രതൂല്‍. ആസ്വിന്‍ മോഹന്‍, സിദ്ധാര്‍ഥ് ശോഭന, അലന്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍ എന്നിവരാണ് സംവിധാന സഹായികള്‍. ലൊക്കേഷന്‍ സൗണ്ട്- ബാല ശര്‍മ്മ.

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അപര്‍ണ ബാലമുരളി അഭിനയിച്ചതില്‍ ‘നിതം ഒരു വാനം’ എന്ന ‘തമിഴ് ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.