മകനെ ഡയറക്റ്റ് ചെയ്യുന്ന അച്ഛൻ; ‘ബറോസ്’ ലൊക്കേഷൻ വീഡിയോ വൈറലാവുന്നു

മലയാളത്തിലെ മഹാനടൻ മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ബറോസ്. സിനിമ പ്രഖാപിച്ച നാൾ മുതൽ കേൾക്കുന്ന എല്ലാപവരും ചോദിക്കുന്ന ചോദ്യമാണ് മോഹൻലാലിൻറെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയിൽ പ്രണവ് അഭിനയിക്കുന്നുണ്ടോ എന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം അവസാനിച്ച…

മലയാളത്തിലെ മഹാനടൻ മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ബറോസ്. സിനിമ പ്രഖാപിച്ച നാൾ മുതൽ കേൾക്കുന്ന എല്ലാപവരും ചോദിക്കുന്ന ചോദ്യമാണ് മോഹൻലാലിൻറെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയിൽ പ്രണവ് അഭിനയിക്കുന്നുണ്ടോ എന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനിൽ നിന്ന് പുറത്തെത്തിയ ഒരു ചിത്രത്തിൽ പ്രണവ് ഉണ്ടായിരുന്നു എന്നാൽ തന്നെ സിനിമയിൽ പ്രണവ് ഉണ്ടെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരുന്ന ആരാധകർ.

അതേ സമയം പ്രണവ് അഭിനയിക്കുകയാണോ ഡയറക്ഷൻ ടീമിനൊപ്പമാണോ എന്നത് വ്യക്തമായിരുന്നുല്ല എന്നാൽ ഇപ്പോൾ ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.ക്യാമറയ്ക്ക് മുന്നിൽ പ്രണവിന് നിർദേശങ്ങൾ നൽകുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.

വലിയൊരു പടിക്കെട്ടുകൾ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹൻലാൽ എന്നാണ് വീഡിയോയിൽ നിന്ന് മനസിലാവുന്നത്. ടി കെ രാജീവ് കുമാറും സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയും വീഡിയോയിൽ ഉണ്ട്. 170 ദിവസത്തോളം ചിത്രീകരിച്ച സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണിപ്പോൾ. ബറോസ് ഓണം റിലീസ് ആയാണ് പ്ലാൻ ചെയ്യുന്നതെന്ന് ചിത്രത്തിൻറെ കലാസംവിധായകനായ സന്തോഷ് രാമൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു