ഉർവശിയുടെ പുതിയ ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്റെ ‘ ചിത്രീകരണം പൂർത്തിയായി  

മലയാളത്തിൽ വെത്യസ്ത വേഷങ്ങളിലൂടെ പ്രേഷക മനസിൽ   ഇടം പിടിച്ച നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ചിത്രത്തിന്റെ ചിത്രീകരണം  കൊട്ടാരക്കരയും പരിസര പ്രദേശങ്ങളിലും…

മലയാളത്തിൽ വെത്യസ്ത വേഷങ്ങളിലൂടെ പ്രേഷക മനസിൽ   ഇടം പിടിച്ച നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ചിത്രത്തിന്റെ ചിത്രീകരണം  കൊട്ടാരക്കരയും പരിസര പ്രദേശങ്ങളിലും ആയി    പൂർത്തിയായി. ഈ ചിത്രം ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് കഥ, തിരകഥ, സംഭാഷണം, സംവിധാനം ചെയ്യ്ത ചിത്രമാണ്. എവർ  സ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും,ഫോസിൽ  ഹോൾഡിങ് സും  ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ പ്രധാന കഥപാത്രമായി എത്തുന്നത് ഉര്വശിയാണ്, ഈ സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കഥപാത്രം തന്നെയാണ്. ഈ ചിത്രം സ്ത്രീ കഥപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേര്കാഴ്ചകളെയാണ് ചൂണ്ടി കാണിക്കുന്നത്. ചിത്രത്തിൽ ഉർവശിയെ കൂടാതെ ജയൻ ചേർത്തല, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, പ്രോജോധ്, കലേഷ് രാമാനന്ദ് ,നോബി , രശ്മി അനിൽ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

ഇവരെ കൂടാതെ ചില പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ. സംഗീതം കൈലാസ് മേനോൻ, വരികൾ ഹരി നാരായണൻ, എഡിറ്റിംഗ് ഷൈജൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരവണൻ