‘സമ്മർ ടൗൺ’ ഒരുപാട് നാളത്തെ ആഗ്രമെന്ന് നമിത പ്രമോദ്!

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള യുവതാരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ മത്സ്യത്തൊഴിലാളിയായ താമര കഥാപാത്രമായാണ് ആദ്യ നായിക വേഷം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിരുന്ന താരം.പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറി നമിത.

സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ പുതിയ സംരംഭത്തെ പരിചയപ്പെടുത്തുകയാണ്. കൊച്ചിയിൽ പുതിയൊരു കഫേ ആരംഭിക്കുകയാണ് താരം.ഉദ്ഘാടനത്തിന് ഇനി കുറച്ച് ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.സമ്മർ ടൗൺ എന്നാണ് നമിതയുടെ കഫേയുടെ പേര്. താൻ ഒരിക്കലും ഹോട്ടൽ ബിസിനസിലേക്ക് വരുമെന്ന് കരുതിയതല്ലെന്നും ഒടുവിൽ അതിലേക്ക് എത്തിയിരിക്കുകയാണെന്നും നമിത പറയുന്നു.

സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് നമിത പ്രമോദ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മർ ടൗൺ. അതേ സമയം ശ്യാംധർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഇരവ് ആണ് നമിതയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Previous articleതമിഴിൽ യഥാർത്ഥ പേര് വിളിക്കാൻ കാരണം ജയം രവിയാണെന്ന് നടൻ സൈജു കുറുപ്പ്
Next articleബ്രാ മാത്രം പോരാ ജട്ടിയും കൂടിയാവാം, ശാലിനിൽ നിന്നും ഇങ്ങനെ പ്രതീഷിച്ചില്ല ആരാധകർ