കാളിദാസിന്റെ പുതിയ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്..!

ആരാധകരുടെ പ്രിയ താരം കാളിദാസ് ജയറാമിന് തന്റെ കരിയറില്‍ തന്നെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് നച്ചത്തിരം നഗര്‍ഗിരത്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫിലീം സെര്‍ട്ടിഫിക്കേറ്റ് ബോര്‍ഡില്‍ നിന്ന് എ…

ആരാധകരുടെ പ്രിയ താരം കാളിദാസ് ജയറാമിന് തന്റെ കരിയറില്‍ തന്നെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് നച്ചത്തിരം നഗര്‍ഗിരത്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫിലീം സെര്‍ട്ടിഫിക്കേറ്റ് ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്ക് ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 31 ന് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക.

kalidas jayaram

തമിഴ് സിനിമാ ലോകത്ത് ഇതിനോടകം തന്നെ വലിയതോതില്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് കാളിദാസ്. പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതം മാറ്റി മറിച്ചത്. ഏറെ പ്രശംസകളായിരുന്നു താരത്തിന് ആ കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നത്. വീണ്ടും അത്തരത്തില്‍ ഒരു ശക്തമായ കഥാപാത്രം തന്നെയാകും നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയിലും കാളിദാസ് കാഴ്ച്ചവെയ്ക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിക്രം ആയിരുന്നു കാളിദാസ് തിളങ്ങിയ മറ്റൊരു സിനിമ. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ ഈ സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രണയബന്ധത്തിലെ സ്റ്റീരിയോ ടൈപ്പ് അവതരണില്‍ നിന്ന്

വ്യത്യസ്തമായിരിക്കും ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ സമൂഹത്തില്‍ എല്‍.ജി.ബി.റ്റി.ക്യു കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സിനിമ സംസാരിക്കും എന്നും സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.