ലേഡി സുകുമാരക്കുറുപ്പ് ഡോ. ഓമനയുടെ ജീവിതം സിനിമയാകുന്നു

ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഡോ. ഓമനയുടെ ജീവിതം സിനിമയാകുന്നു. അഭിനയ പരിശീലകന്‍ എന്ന നിലയില്‍ സിനിമാ മേഖലയില്‍ ശ്രദ്ധ നേടിയെടുത്ത നവജിത് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. ദീപക് വിജയന്‍ ആണ്…

ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഡോ. ഓമനയുടെ ജീവിതം സിനിമയാകുന്നു. അഭിനയ പരിശീലകന്‍ എന്ന നിലയില്‍ സിനിമാ മേഖലയില്‍ ശ്രദ്ധ നേടിയെടുത്ത നവജിത് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം.

ദീപക് വിജയന്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആറ് വര്‍ഷമെടുത്തു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവാനെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. തമിഴ്, മലയാളം ബൈലിംഗ്വലായി എത്തുന്ന ചിത്രത്തില്‍ ഇരു ഭാഷകളിലെയും നിരവധി താരങ്ങള്‍ അണിനിരക്കും. തമിഴിലെ മുന്‍നിര താരമാവും ചിത്രത്തിലെ നായിക.

ചിത്രം എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് നവജിത് ഉറപ്പു നല്‍കുന്നു. അടുത്ത വര്‍ഷം ജനുവരിയോടുകൂടി ചിത്രീകരണം ആരംഭിക്കും. അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും ചിത്രത്തിന്റെ പേരും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ‘പടക്കളം’ എന്ന ആക്ടിംഗ്- ഗ്രൂമിംഗ് ടീമിന്റെ അമരക്കാരന്‍ കൂടിയാണ് നവജിത്. കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നും സംവിധായകന്‍ പറയുന്നു.