മകന്‍ അമ്മയോളം വളര്‍ന്നല്ലോ! വീക്കെന്‍ഡ് വൈബ് ഫോട്ടോകളുമായി നവ്യ നായര്‍!

ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും സ്‌നേഹം നിറഞ്ഞ മനസ്സോടെയായിരുന്നു നടി നവ്യ നായരെ പ്രേക്ഷകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന് ഒരുപാട് ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഉണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ താരം മകന്‍ സായിയുമൊത്ത് പങ്കുവെച്ച കുറച്ച് ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്.

വീക്കെന്‍ഡ് വൈബ്‌സ് എന്ന് ക്യാപ്ഷന്‍ ഇട്ടാണ് തന്റേയും മകന്റേയും ഫോട്ടോകള്‍ താരം പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് നവ്യയെ ഫോട്ടോകളില്‍ കാണാന്‍ സാധിക്കുന്നത്. മകന്‍ സായിയും നല്ല സുന്ദരനായി ഒപ്പം ഉണ്ട്, അമ്മയുടേയും മകന്റേയും ഫോട്ടോകള്‍ കണ്ട് മകന്‍ അമ്മയോളം വളര്‍ന്നല്ലോ എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മകനുമൊത്ത് പുറത്ത് കറങ്ങാന്‍ ഇറങ്ങിതയിരുന്നു നവ്യ.. ഇതിനോടൊപ്പം കഴിച്ച ഭക്ഷണങ്ങളുടേയും മറ്റും ഫോട്ടോകളും നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. വിവാഹവും.. മകന്റെ വരവും എല്ലാംകൊണ്ടും മലയാള സിനിമയില്‍ നിന്ന് നവ്യ ഒരു നീണ്ട ഇടവേള എടുത്തിരുന്നു.

ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു പിന്നീട് നവ്യ തിരിച്ച് എത്തിയത്. മികച്ച സ്വീകരണമായിരുന്നു നവ്യയ്ക്കും നവ്യയുടെ സിനിമയ്ക്കും ലഭിച്ചത്. സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ സിനിമ കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയിരുന്നു. താരത്തിന്റെ അടുത്ത സിനിമകള്‍ക്കായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Previous articleസുഹാസിനി അണിഞ്ഞത് വെറുമൊരു സാരിയല്ല കേട്ടോ! പ്രത്യേകത അറിയേണ്ടെ?
Next articleഅമൃതയുടെ വീട്ടില്‍ പുതിയ അതിഥി എത്തി..! ഗോപിസുന്ദറിനൊപ്പം സന്തോഷം പങ്കുവെച്ച് താരം..!