ശാസ്ത്രലോകം ആശങ്കയില്‍; കടല്‍തീരങ്ങളില്‍ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ പെരുകുന്നു; ..!

സമുദ്രത്തിലെ ജലത്തിന് ലോകത്ത് ആഗോളതാപനം കാരണം ചൂടേറിയതോടെ നഗ്ന നേത്രങ്ങളാല്‍ പോലും കാണാന്‍ പറ്റാത്ത  ബാക്ടീരിയകള്‍ കടല്‍തീരങ്ങളില്‍  നിറയുകയാണ്. ഏറെ ആശങ്ക ജനിപ്പിക്കുന്ന വിവരം ഇത്തരം സൂക്ഷ്മജീവികള്‍   മനുഷ്യ മാംസം ഭക്ഷിക്കുന്നവയാനെന്നാണ്.

vibrio vulnificus1

വിബ്രിയോ വൊള്‍നിഫിക്കസ് എന്നാണു ഈ ബാക്ടീരിയയുടെ  ശാസ്ത്രീയമായ പേര്. ഇവയുടെ സാന്നിധ്യമുണ്ടാകാറുള്ളത്  ചൂടേറിയ ജലത്തിലാണ്. ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്.  വൊള്‍നിഫിക്കസിനെ  കണ്ടെത്തിയിരുന്നത് കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു .

vibrio vulnificus2

ഈ ബാക്ടീരിയകളുടെ ആക്രമണം ഉണ്ടായി ആശുപതിയില്‍ എത്തിച്ച അഞ്ചില്‍ ഒരാള്‍ മരിച്ചു.  ഒരാളുടെ രണ്ടു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. ഇവയുടെ ആക്രമണം തുടങ്ങുമ്പോള്‍ ചുവന്ന തടിപ്പാകും ആദ്യം ഉണ്ടാകുക. പിന്നീട് വലുതാകുകയും ശരീരം അഴുകി തുടങ്ങുകയും ചെയ്യും.

vibrio vulnificus3

ഇതിനെപ്പറ്റി പഠനം നടത്തിയത് ന്യൂജഴ്‌സിയിലെ കൂപ്പര്‍ സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍മാരാണ്.  പ്രതീക്ഷിച്ചതിലും യുഎസില്‍  ഇക്കുറി വേനല്‍ക്കാലം കൂടുതലായതോടെ ജലാശയങ്ങളിലെ താപനിലയും ഉയര്‍ന്നു. കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇതോടെ ഇവ എത്തുകയായിരുന്നു.