തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. കോട്ടയത്ത് നിന്ന് വാങ്ങി ഇവിടെ ലോട്ടറി വില്‍പ്പന നടത്തുന്ന പി.പി.സന്തോഷില്‍ നിന്നാണ് സമ്മാനാര്‍ഹമായ എന്‍.എല്‍.597286 നമ്ബര്‍ ടിക്കറ്റ് ഇവര്‍ എടുത്തത്.

നേരത്തെ എടുത്ത ലോട്ടറികളിൽ 5000 രൂപ വരയൊക്കെ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകയ്‌ക്കെടുത്ത ഷെഡ്ഡിലാണ് താമസം. അഞ്ച് മക്കളുണ്ട് അതിൽ മൂന്ന് പേര്‍ തമിഴ്‌നാട്ടിലാണ്. കിട്ടുന്ന പണം ആദ്യം ഭർത്താവിന്റെ ചികിത്സക്കും പിന്നെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം അതിനായും ഉപയോഗിക്കും.