
ഒരു അപൂർവ ദൃശ്യത്തിന് സാക്ഷിയായിരിക്കുകയാണ് തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും മൽസ്യ ബന്ധന തൊഴിലാളിയും. ശാന്തമായി കിടക്കുന്ന കടലിലൂടെ പോകുകയായിരുന്നു മൽസ്യബന്ധന ബോട്ട്. ഈ ബോട്ടിനു തൊട്ടുപിന്നിലായ് കേയ്റ്റ് ക്യുമിങ്സും ഡഗ്ലസ് ക്രോഫ്റ്റും സഞ്ചരിച്ചിരുന്ന ബോട്ടും. പെട്ടന്ന് ഒരു കൂറ്റൻ തിമിംഗലം മൽസ്യബന്ധന ബോട്ടിനു മുന്നിലൂടെ ഉയർന്നു താന്നത്. അപ്രതീക്ഷിതമായി പടുകൂറ്റൻ തിമിംഗലത്തെ കണ്ടതിന്റെ നടുക്കത്തിൽ ആയിരുന്നു ബോട്ടിലെ മൽസ്യബന്ധന തൊഴിലാളി. എന്നാൽ ഈ സമയം ഒട്ടും പാഴാക്കാതെ ഈ ദൃശ്യങ്ങൾ ക്യാമെറയിൽ പകർത്തിയത് ഡഗ്ലസ് ക്രാഫ്റ്സ് ആയിരുന്നു.
നിരവധി തവണ ബോട്ടിനു മുന്നിലൂടെ കരണം മറിഞ്ഞു കളിക്കുകയായിരുന്നു തിമിംഗലം. എന്നാൽ ബോട്ട് അപകടത്തിൽ പെടുത്താൻ ശ്രമിച്ചില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കടപ്പാട്: Caters Clips











