
എം എസ് ധോണി, വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ ഭാര്യമാരുടെ ഫോട്ടോയാണ് അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ചത്. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്കായി ആണ് ഇവർ ഇംഗ്ലണ്ടിലെത്തിയത്. തുടർന്ന് വെസ്റ്റ്‌ഇന്‍ഡീസിനെതിരായ മത്സരത്തിന് പിറ്റേന്ന് ഇന്ത്യന്‍ ടീം ബര്‍മിംറഗ്ഹാമില്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാന്‍ ശ്രെമിച്ചത്.
എം എസ് ധോണി, വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ എന്നീ മൂന്ന് താരങ്ങളുടെ ഭാര്യമാരും ഉണ്ടായിരുന്നു. ഹോട്ടലിലെ മറ്റ് മുറികളില്‍ താമസിച്ചിരുന്ന 3 പേര്‍ ഇതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അവർ അനുസരിച്ചില്ല പിന്നെയും ഫോട്ടോ എടുത്തു. ഇതിനു ശേഷം താരങ്ങളുടെ പരാതിയെ തുടർന്ന് ടീം മാനേജർ അധികൃതര്‍ക്ക് പരാതി.











