ലോകത്തെ ഭീഷണിപ്പെടുത്തി ചൈനയുടെ ഉപ്പിട്ട ആണവ പരീക്ഷണം :ലോകത്തെ അവസാനിപ്പിക്കുന്ന ആയുധം

ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയൻ ഉം പരീക്ഷിച്ചിട്ടു നടക്കാതെ പോയതാണ് “ഉപ്പിട്ട ” അന്വയുധങ്ങളുടെ നിർമാണം.എന്നാൽ ചൈനീസ് ഭരണകൂടം ഈ പരീക്ഷണത്തിന് പിന്നാലെയാണെന്നാണ് പുത്തിയ  അറിവ്. ഇപ്പോളുള്ള നൂതന അന്വയുധങ്ങളെ അപേക്ഷിച്ച്‌ ദീർഘകാലത്തേക്  പ്രാകൃതിക്കും ജീവജാലങ്ങൾക്കും വിനാശം വരുത്താൻ ശേഷിയുള്ള ലോകാവസാനത്തെ ആയുധങ്ങളായിട്ടാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.ജീവന്റെ സാനിധ്യം ഇല്ലാതാക്കുക എന്ന അർഥത്തിലാണ് “ഉപ്പിട്ട” എന്ന പദം  വിളിക്കപെട്ടത്. ബെയ്‌ജിങ്‌ലെ  ചൈനീസ് അക്കാദമി ഓഫ് സയൻസ് ലെ ഒരു വിദഗ്ധൻ പുത്തുവിട്ട ഒരു ഗവേഷണ വിവരമാണ് ആശങ്കകൾക്ക് പിന്നിൽ.

ഉപ്പിട്ട ബോംബുകൾ; എന്ന് അറിയപ്പെടുന്ന അത്യന്തം അപകടകാരികൾ ആയ ബോംബുകൾ നിമ്മിക്കാൻ ശേഷിയുള്ള അപൂർവ ലോഹമാണ് ടാന്റലും .ഗ്രീക്ക് പുരാണങ്ങളിലെ വില്ലൻ കഥാപാത്രത്തിന്റെ പേരായ ടാന്റലുസിൻ നിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഐസോസോപ്പായ ടാന്റലുമിൻറ്റെ  സൂപ്പർ ഹീറ്റഡ് ബീമുകൾ വിജയകരമായി പരീക്ഷിച്ചുവെന്നാണ് ഗവേഷകർ അറിയിച്ചത്.അന്വയുദ്ധത്തിൻറ്റെ സ്ഫോടക ശക്തി വര്ധിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ആണവവികിരണം കൂറ്റൻ സഹായിക്കുന്ന ലോഹമാണ് ടാങ്റ്റലുമിൻ.

ഇത്തരം ബോംബ് സ്പോടനങ്ങൾ നടന്നാൽ ഒരു വലിയ വിസ്തൃതിയോളം പ്രദേശം മുഴുവൻ പതിറ്റാണ്ടുകളോളം ജീവൻ നിലനിൽക്കാൻ പറ്റാത്തതായി വരും.ഭൂമിയിൽ ഇത്തരം മരണക്കെടുതി സൃഷ്ടിക്കുന്നതിനാലാണ് ഉപ്പിട്ട ബോംബുകളെ അത്യന്തം വിനാശകാരികളെന്നു പറയപ്പെടുന്നത്.

ഹംഗേറിയൻ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ ലിയോ സിലർഡാണ്‌ ആദ്യമായ് ഈ ആശയം മുന്നോട്ട് വെച്ചത്.ആദ്യ അന്വയുധ നിർമാണത്തിലും പങ്കാളിയായിരുന്നു ഇദ്ദേഹം. എന്നാൽ ഉപ്പിട്ട അനുഅയുധം ആശയത്തിൽ മാത്രമായി ഒതുങ്ങി. ഇത് പരീക്ഷിക്കാൻ ഒരു രാജ്യത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.എന്നാൽ ചൈനയുടെ പുതിയ നീക്കം ലോകത്തെയാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.

 

ചൈന ഇത്തരം ആണവ ബോംബുകൾ നിർമ്മിച്ചാൽ അത് ഇന്ത്യ അടക്കം അമേരിക്ക, യൂറോപ്പ്,ബ്രിട്ടൺ  വരെ അത് ഭീഷണിയാകും.ചൈനയുടെ ഡോങ്‌ഫെങ് 41 മിസൈലുകളിൽ ഇത് ഘടിപ്പിക്കാൻ കഴിയും.12000 കിലോമീറ്റർ വരെ ദൂരപരിധി ഉള്ളവയാണ് ഈ മിസൈലുകൾ.അതുകൊണ്ടുതന്നെ അതിരഹസ്യമായ ചൈനയുടെ പരീക്ഷണങ്ങളെ വളരെ ജാഗ്രതയോടെ ആണ് ലോകം നീരീക്ഷിക്കുന്നത്.