1971 നു ശേഷം പാക്‌ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കി ഇന്ത്യ, മുന്നൂറില്‍ അധികം ഭീകരവാധികള്‍ കൊല്ലപ്പെട്ടു, വീഡിയോ

പുല്‍മാവ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്‍ മാര്‍ കൊല്ലപ്പെട്ടതിനു മറുപടിയായി ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കയറി മുന്നൂറോളം തീവ്രവാദികളെ വധിച്ചു. ഇന്ത്യ ആക്രമിച്ച് തകർത്തിരിക്കുന്നത് ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനമാണ്. ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്ഷെ ക്യാംപുകലെയാണ് ആക്രമിച്ചത്.

കിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. എന്നാല്‍ ഇന്ന് പാക്കിസ്ഥാന്റെ  ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.

പുൽവാമയ്ക്ക് ശേഷം അതിർത്തിയിൽ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരും യോഗത്തില്‍  പങ്കെടുക്കും.

വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാംപുകൾ ആക്രമിച്ച് തിരിച്ച് വരാൻ ന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. ഇപ്പോൾ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയാണ്.