
കുടുംബ വഴക്കിനെ തുടര്‍ന്ന് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി യൂട്യൂബ് ചാനൽ റിപ്പോർട്ടർ. തെലങ്കാനയിലെ മേഡ്ചല്‍ ജില്ലയിലാണ് സംഭവം. തണ്ണീരു ശ്രീനിവാസ്, പത്മ ദമ്പതികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അടുത്തിടെ എപ്പോഴും വഴക്കിട്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ കടുത്ത വഴക്കുണ്ടായി.
ఆత్మహత్య చేసుకోబోయిన మహిళ.. కాపాడిన రిపోర్టర్
హైదరాబాద్ – సూరారం పోలీస్ స్టేషన్ పరిధిలోని కట్ట మైసమ్మ చెరువులో దూకి ఆత్మహత్యకు యత్నించిన మహిళ.. అప్పుడే అక్కడకు చేరుకున్న రిపోర్టర్ పల్నాటి శివకుమార్ తాడు సాయంతో ఆ మహిళను ఓడ్డుకు చేర్చాడు. అనంతరం వాళ్ళ కుటుంబ సభ్యులను పిలిపించి… pic.twitter.com/NfSF5fPmts
— Telugu Scribe (@TeluguScribe) June 23, 2024
ഞായറാഴ്ചയും വഴക്ക് തുടര്‍ന്നതോടെ സൂറാറാം കട്ടമൈസമ്മ ക്ഷേത്രത്തിന് മുന്നിലെ കുളത്തിനു മുന്നില്‍ എത്തി ചാടുകയായിരുന്നു പത്മ. ആരും രക്ഷിക്കാൻ ഇറങ്ങാതിരുന്നതോടെ അവിടെയെത്തിയ ഐ34 ന്യൂസ് യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ടര്‍ പല്‍നാട്ടി ശിവകുമാര്‍ കുളത്തിൽ ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയ കൗണ്‍സിലിങ് നടത്തിയ ശേഷം പത്മയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകളുണ്ട്. ദമ്പതികള്‍ രണ്ടുപേരും കൂലിപ്പണിക്കാരാണ്.











