
എഡിഎം നവീൻ ബാബു കേസിൽ 11 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ദിവ്യ ഇന്ന് ജയിൽ മോചിതയാവുന്നു . ദിവ്യക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് കോടതി പരാമർശിച്ചു . ഒരു യാത്രയയപ്പ് ചടങ്ങിൽ ഒഴിവാക്കാമായിരുന്ന പരാമർശങ്ങൾ തന്നെയായിരുന്നു ദിവ്യ ഉന്നയിച്ചിട്ടുള്ളത് .
കോടതി ജാമ്യ അനുവദിച്ചാൽ കണ്ണൂർ വനിതാ ജയിലിൽ നിന്നും ദിവ്യ ഇന്ന് പുറത്തിറങ്ങി . പ്രധാനമായും കണ്ണൂർ കളക്ടറുടെ മൊഴി ദിവ്യക്ക് അനുകൂലമായിരുന്നു . നവീൻ ബാബു തനിക്ക് ഒരു തെറ്റുപറ്റിയതായി കലക്ടറോട് അന്നേ ദിവസം സമ്മതിച്ചിരുന്നതായി കളക്ടർ മൊഴി നൽകിയിരുന്നു . കൂടാതെ ദിവ്യക്ക് പ്രായപൂർത്തിയാകാത്ത ഒരു മകളുണ്ട് , കുട്ടിക്ക് സ്‌കൂളിപോകണം , അച്ഛന്റെ അരരോഗ്യപ്രശ്നങ്ങൾ , നല്ല ഉദ്ദേശത്തോടെ കൂടിയാണ് അന്ന് നവീൻ ബാബുവിനെതിരെ സംസാരിച്ചതെന്നും അദ്ദേഹത്തെ ക്രൂശിക്കണോ മനപ്പൂർവം ആത്മഹത്യക്ക് പ്രേരിപ്പിക്കാനോ ഉദ്ദേശമില്ലായിരുന്നെന്നും ദിവ്വ്വായുടെ അഭിഭാഷകൻ വാദിച്ചിരുന്നു .

ഈ വാദങ്ങളുടെ അടിസ്ഥാനത്തില്നി ഇപ്പോൾ ദിവ്യക്ക് ജാമ്യം ലഭിച്ചിരിക്കുന്നത് . മുൻപ് ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ ജഡ്ജി കെ ടി നിസാർ അഹമ്മദ് തന്നെയാണ് ഇപ്പോൾ ജാമ്യം ഹർജി പുറപ്പെടുവിച്ചത് .
അതേസമയം ‘പി പി ദിവ്യയുടെ ജാമ്യം താൻ പ്രതീക്ഷിച്ചതല്ലെന്നും അഭിഭാഷകനുമായ ആലോചിച്ച് തുടർ നടപടിക്ക് നീങ്ങുമെന്നാണ്’ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത് .
എന്നാൽ പി പി ദിവ്യയെ പാർട്ടി ഭരണ തലപ്പത്തു നിന്നും മാറ്റിയിട്ടുണ്ട് . പി പി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ . കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
തുടക്കം തൊട്ടേ എഡിഎമ്മിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി
ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും. അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.











