
നാട്ടിലെ കുടിയന്മാർക്കൊക്കെ രണ്ടു ദിവസത്തേയ്ക്ക് കുറച്ച് കൂടുതൽ ദാഹം ഉണ്ടാകും. സംസ്ഥാനത്ത് നാളെ മുതൽ രണ്ട് ദിവസം മദ്യവിൽപന ഉണ്ടാവില്ല. ഈ രണ്ടു ദിവസത്തെ കാലയളവിൽ ബെവ്കോയുടെ ഔട്ട്ലെറ്റുകളും ബാറുകളും അടഞ്ഞു കിടക്കും എന്നുള്ള ദുഃഖകരമായ വാർത്തയാണ് കേരളത്തിലെ മദ്യപാനികൾക്ക് മുന്നിലേക്ക് എത്തുന്നത്.
എല്ലാ മാസത്തേയും പോലെ മാസത്തിലെ ഒന്നാം തീയതി ഡ്രൈഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് നാളെ ഒക്ടോബർ 1ന് മദ്യ വിൽപ്പന ശാലകൾ അടച്ചിടുന്നത്. എന്നാൽ മറ്റന്നാൾ ഒക്ടോബർ 2 ഗാന്ധി ജയന്തി ആയതിനാൽ കേരളത്തിലെ മുഴുവൻ ബാറുകൾക്കും മദ്യ വിൽപ്പന ശാലകൾക്കും ഒരുപോലെ അവധിയാണ്.
ഇതോടെയാണ് തുടർച്ചയായ രണ്ട് ദിവസം ബിവറേജ് അവധിയായിരിക്കും . ഇതിന് പുറമേ ഇന്ന് വൈകീട്ട് നേരത്തെ തന്നെ ബെവ്കോ മദ്യശാലകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റോക്ക് എടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ ഔട്ട്ലെറ്റുകൾ അടയ്ക്കാൻ നിർദേശം നൽകിയത്. എന്നാൽ പക്ഷെ ബാറുകളിൽ ഇന്ന് രാത്രി 11 മണി വരെ മദ്യം ലഭ്യമാകും.

ഇനി ചൊവ്വയും ബുദ്ധനും രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് മദ്യ ശാലകൾ തുറക്കുക വ്യാഴാഴ്ചയായിരിക്കും. അതുവരെ രണ്ട് ദിവസത്തേക്ക് കേരളത്തിൽ മദ്യ വിൽപ്പന ഉണ്ടാവില്ല. ഇനി ദീപാവലി ദിവസമായ ഒക്ടോബർ 31ന് ബെവ്കോയ്ക്ക് അവധിയാണ്, കൂടാതെ ബാറുകളും ഉണ്ടാവില്ല. അതിന്റെ പിറ്റേന്ന് നവംബർ ഒന്നിന് സാധാരണ ഗതിയിൽ ഡ്രൈഡേ കൊണ്ടാടുന്നതിന്റെ സ്വാഭാവിക അവധിയും ആയിരിക്കും. അങ്ങനെ അടുത്ത മാസവും സമാനമായി രണ്ട് ദിവസത്തെ അവധി വരുന്നത് മദ്യപരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
അതേസമയം, ഇക്കുറിയും ഓണക്കാലത്ത് മലയാളികൾ മദ്യത്തിന് ഒരു മുടക്കവും വരുത്തിയില്ലെന്നാണ് കേരള ബിവറേജസ് കോപ്പറേഷന്റെ മധ്യ വില്പന ശാലകളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ കഴിഞ്ഞ ഓണക്കാലത്ത് വിറ്റുപോയതിനേക്കാൾ അധികം മദ്യമാണ് വിറ്റതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കുറി 818.21 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് ഓണക്കാലത്ത് മാത്രം കേരളത്തിൽ നടത്തിയിരിക്കുന്നത്. ഇത് മുൻ വർഷത്തേക്കാൾ ഒൻപത് കോടിയിൽ അധികം രൂപയുടെ വർധനവിനെ സൂചിപ്പിക്കുന്നു. ഇക്കുറി ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 715 കോടിയോളം ആയിരുന്നു. എന്നാൽ ഈ കുറവിനെ മലയാളി തിരുവോണത്തിന് ശേഷം നികത്തുക മാത്രമല്ല ആകെ വിൽപ്പനയിൽ കഴിഞ്ഞ തവണത്തെ കണക്കുകളെ കടത്തി വെട്ടുകയും ചെയ്തിരുന്നു.
ഇക്കുറി ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂർ ഔട്ട്ലെറ്റിൽ ആണെന്നാണ് കണക്കുകൾ . സ്ഥിരമായി പട്ടികയിൽ ഒന്നാമത് എത്തിയിരുന്ന കൊല്ലം ആശ്രമത്തെ ബെവ്കോ ഔട്ട്ലെറ്റും, തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റും ഇത്തവണ ഓണക്കാലത്തെ വില്പനയിൽ പിന്നിലേക്ക് പോയിരുന്നു. രണ്ടാം സ്ഥാനത്ത് കരുനാഗപ്പള്ളി ഔട്ടലെറ്റാണ് എത്തിയത്. മുൻപൊക്കെ തിരിസോറിലെ ചാലക്കുടിയും കരുനാഗപ്പള്ളിയുമാണ് ഒന്നാം സ്ഥാനത്ത് മാറി മാറി നിന്ന ബെവ്കോ ഔട്ലെറ്റുകൾ. ഇത്തവണ പവർഹൗസ് ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓരോ വർഷവും ഇത്തരം ആഘോഷ സമയങ്ങളിൽ മലയാളികൾ കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ അളവ് കുതിച്ചുയരുകയാണ്.











