
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചിത്രം വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ടെന്നാണ് ആദ്യ ദിനം സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.ഗുജറാത്തിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്.സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങിയിട്ടുണ്ട്?
സിനിമയെ സിനിമയായി തന്നെ കാണണം, പ്രത്യേകിച്ചും എമ്പുരാൻ സിനിമയെ സിനിമയായി തന്നെ കാണണം,ഇതിനു മുൻപേയും സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്, ബിജെപി നേതാവ് എം ടി രമേശ് പറയുന്നു. അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.
കൂടാതെ സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായ കാമ്പയിന്‍ നടത്തുന്നുണ്ട്. സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.











