ഷൈനിനെതിരെ പരാതി ഇല്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി ഇല്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. നിലവിൽ കിട്ടിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കും.എന്നാൽ പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടി വിൻസിയുടെ കുടുംബം അറിയിച്ചിരുന്നു.സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.അതേസമയം, ഷൈൻ ടോം ചാക്കോ എത്രയും വേഗം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് നടൻ വിശദീകരിക്കേണ്ടി വരും.

എന്നാൽ ഇപ്പോൾ ,നടൻ ഷൈനിനെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് . ഷൈനിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും ‘അമ്മ സംഘടന നടപടി എടുക്കുക. ഫിലിം ചേംബർ പ്രൊഡ്യൂസേർസ് അസോസിയേഷൻ, ‘അമ്മ’ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്. താര സംഘടനയായ അമ്മ യിൽ നിന്ന് ഷൈൻ ടോം ചക്കോയെ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട് എന്നും പറയുന്നുണ്ട്. ‘സൂത്രവാക്യം’ എന്ന സിനിമ സെറ്റിൽ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു നടി വിൻസി അലോഷ്യസിന്റെ പരാതി.