
പഹൽഗാം ഭീകരാക്രമണത്തിൽ നടപടി സ്വീകരിക്കാതെ അക്രമികളെ വെറുതേ വിടില്ലെന്നു ഗർജിക്കുക മാത്രം ചെയ്യുന്നതിലൂടെ അക്രമികൾക്കു കടന്നുകളയാനുള്ള സമയം കിട്ടിയെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ പറയുന്നു.നിയമ സഹായവേദി ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ല എന്നാണ് അദ്ദേഹം പറയുന്നത്. തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോയെന്നും ജി സുധാകരന് പറഞ്ഞു.
ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു വന്നു കൊന്നിട്ടു പോയി. സുരക്ഷയുടെ കാര്യത്തില്‍ ചെറിയ വീഴ്ചയല്ല ഉണ്ടായതെന്നും എന്നിട്ടും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും മുൻമന്ത്രി പറഞ്ഞു. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി,കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോള്‍ ബന്ധുക്കള്‍ കരയുന്നതു മനസ്സിലാക്കാം. രാഷ്ട്രീയക്കാര്‍ എന്തിനാണു കരയുന്നതെന്ന ചോദ്യവും ജി സുധാകരനുണ്ട്. മൃതദേഹത്തോടു പരമാവധി ചേര്‍ന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്ട്രീയക്കാരുടെയും ശ്രമമെന്നും അതിനപ്പുറമുള്ള കാഴ്ചപ്പാട് രാഷ്ട്രീയക്കാര്‍ക്ക് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തു ജനാധിപത്യം സമ്പൂർണമല്ല. ജനപ്രതിനിധിക്കു കുറഞ്ഞത് 50% വോട്ട് വേണമെന്നു പറയുന്നില്ലെന്നതാണു ഭരണഘടനയിലെ വലിയ വീഴ്ച്ച. ഇവിടത്തെ എത്ര ജനപ്രതിനിധികൾക്ക് 50% വോട്ട് ഉണ്ടെന്നു നോക്കണം. നയതന്ത്ര തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂവെന്നും രാജ്യരക്ഷ നിയമപരമായി തന്നെ നടപ്പാക്കണമെന്നും ജി സുധാകരന് ചൂണ്ടിക്കാണിച്ചു. രാജ്യത്ത് എല്ലാ മതങ്ങളും ദയനീയമായി പരാജയപ്പെടുകയാണെന്നും കൂടുതല്‍ പണം നല്‍കുന്നവര്‍ക്കു കൂടിയ പൂജ ചെയ്യാവുന്ന സ്ഥിതിയാണെന്നും ജി സുധാകരന് പറഞ്ഞു. തങ്ങളെക്കാള്‍ വലിയ ആളുകളായാണു രാഷ്ട്രീയക്കാര്‍ മതനേതാക്കളെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.











