
ഒരുപാട് വിവാഹാഘോഷങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, ഇപ്പോഴത്തെ വിവാഹത്തില്‍ എല്ലാം ഡാന്‍സ് ഒഴിവാക്കാനാകാത്ത ഒരു ഐറ്റം തന്നെയാണ്. ചില ആഘോഷങ്ങളിലെ അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍, പലരെയും അമ്പരപ്പിച്ച ഈ വീഡിയോയില്‍ വധവും വരനുമാണ് താരങ്ങള്‍. നവദമ്പതികള്‍ ആദ്യമായി കളിച്ച ഡാന്‍സിനിടെയാണ് സംഭവം.

വെളുത്ത വിവാഹ വസ്ത്രം ധരിച്ച ഒരു വധു ഡാന്‍സ് ഫ്‌ലോറിന്റെ മധ്യഭാഗത്ത് ഇരിക്കുമ്പോള്‍ വരന്‍ അവള്‍ക്കായി നൃത്തം ചെയ്യുന്നതാണ് വീഡിയോ. വധുവിന്റെ തലയ്ക്ക് മുകളിലൂടെ തന്റെ കാലുയര്‍ത്താനുള്ള അവന്റെ ശ്രമം തെറ്റി പോകുന്നു, അത് അവളുടെ പതിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ വധു താഴേക്ക് വീഴുന്നു.
https://twitter.com/NegrosConAtaud/status/1535633939871809536?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1535633939871809536%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fwomen%2Fwomen-news%2F2022%2F06%2F19%2Fviral-video-groom-kicks-bride-in-the-face-wedding-dace.html
വധു വീണതിന് ശേഷമാണ് വരന്‍ അവളുടെ അരികിലേക്ക് ഓടി വരുന്നതും അവള്‍ക്ക് കുഴപ്പമുണ്ടോയെന്ന് പരിശോധിക്കുകയുമായിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ശേഷം 4.11 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചു, എന്നാല്‍ പലര്‍ക്കും ഒരേ സമയം തമാശയായും തോന്നി.











