തുടർവിദ്യാഭ്യാസം ചെയ്യണോ എങ്കിൽ മതം പഠിക്കണമെന്ന് കന്യാസ്ത്രീ, സ്കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ

Student01
Student01

മതത്തെ കുറിച്ച് പഠിക്കാൻ സമ്മതമല്ലെന്ന് വെളിപ്പെടുത്തിയ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ തുടർവിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി ഉയർന്നിരുക്കുകയാണ്.നിലവിൽ മതപഠനത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത് കോതമംഗലം വേങ്ങൂരാൻ വീട്ടിൽ വി.ഡി. മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകള്‍ ദിയ റോസിനാണ്. ദിയയുടെ മാതാവ് വെളിപ്പെടുത്തുന്നത് എന്തെന്നാൽ കോതമംഗലത്തെ രൂപത വക സെ. അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍ തന്റെ മകൾക്ക് അഡ്മിഷന്‍ നിഷേധിച്ചുവെന്നാണ്.അതെ പോലെ ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് കേരള യുക്തിവാദി സംഘത്തിന്റെ ജനറല്‍ സെക്രട്ടറി രാജഗോപാൽ വാകത്താനമാണ്.

Student2
Student2

നീതി തേടി വീട്ടമ്മ…മതംപഠിക്കാൻ തയ്യാറല്ലാത്തതിന് അഡ്മിഷൻ നിഷേധിച്ച് കോതമംഗലം രൂപത വക സെ. അഗസ്റ്റിൻ HSS …കോതമംഗലം വേങ്ങൂരാൻ വീട്ടിൽ വി.ഡി. മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകൾ ദിയ റോസ് മെറിറ്റിൽ 24ാം റാങ്കുമായി കോതമംഗലം സെ.അഗസ്റ്റിൻ HSS ൽ ചേരാൻചെന്നപ്പോൾ മതം പഠിക്കാനും കുമ്പസാരിക്കാനും തയ്യാറല്ലെങ്കിൽ അഡ്മിഷൻ തരില്ലെന്നു പറഞ്ഞ് ആക്ഷേപിച്ചു വിട്ടു. പ്രിൻസിപ്പൽ സി. ട്രീസ ജോസിന്റെ സാന്നിദ്ധ്യത്തിൽ സി. ജസീനയാണ് രൂക്ഷമായ ഭാഷയിൽ അവരെ അപഹസിച്ചത്.തങ്ങൾ നിരീശ്വരരല്ലെന്നും എന്നാൽ മതം പഠിപ്പിക്കാതെയാണ് കുട്ടികളെ വളർത്തുന്നതെന്നും അതിന് ഇനിയും താല്പര്യമില്ലെന്നും ദീപ്തി തുറന്നു പറഞ്ഞു.കുട്ടിക്ക് അഡ്മിഷൻ കൊടുക്കാൻ തയ്യാറാകാഞ്ഞതിനെതിരെ ദീപ്തി കോതമംഗലം സി.ഐ.വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതികൾ വരില്ലെന്ന് അറിഞ്ഞു കൊണ്ട്,കുട്ടിയെ കൂട്ടി പോലീസ് സ്റ്റേഷനിൽ കാത്തു നിർത്തിച്ച Cl അവരെ മാനസ്സികമായി ബുദ്ധിമുട്ടിച്ചതിനെതിരെയും പരാതിയുണ്ട്.

Student3
Student3

ഇതിനിടെ സ്ഥലം MP യും MLA യും കോംപ്രമൈസ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. പക്ഷേ പ്രതികൾ ക്ഷമ പറയാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ ഒത്തുതീർപ്പിന് അവർ തയ്യാറല്ല. സർക്കാർ ശമ്പളം നൽകുന്ന സ്ക്കൂളിൽ മതം പഠിക്കണമെന്ന നിബന്ധന നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. മതാധിപതികൾ എല്ലാ നിയമത്തിനും അതീതരാണല്ലോ ?സർക്കാർ എന്തു ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്. കേരള യുക്തിവാദി സംഘം അനന്തരനടപടികൾ ആലോചിക്കുന്നു.