ഭര്‍ത്താവിന് കൂട്ടു നിന്ന യുവതി മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരനൊപ്പം ഒളിച്ചോടി

kottayam medical college patient wife eloped
kottayam medical college patient wife eloped

ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാ ചെലവിലേക്ക് ബന്ധുക്കള്‍ സമാഹരിച്ച പണവും ബാങ്കിലെ നിക്ഷേപവുമെടുത്താണ് യുവതി മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരന്‍ ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ ഭാര്യയാണ് മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിയുമൊത്ത് ഒളിച്ചോടിയത്. സഹായിയുമായി യുവതി പരിചയത്തിലാവുകയും ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം ഇയാള്‍ക്കൊപ്പം പോവുകയുമായിരുന്നു. ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു യുവതിയ പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട് യുവതിയ്ക്ക്.