ലൂക്കയുടെ മാമോദിസ ചടങ്ങിൽ മിയയും ഭർത്താവും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട് നായികയായി മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻ നെ ആയിരുന്നു താരം വിവാഹം ചെയ്തത്. അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് കൊണ്ട് മിയയും എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചുരുങ്ങി സമയം കൊണ്ടായിരുന്നു മിയ സിനിമയിൽ നായികയായി പേരെടുത്തത്.

അൽഫോൺസാമ്മ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു പിന്നീട് മിയയെ ആരാധകർ കാണുന്നത് മകനുമായി നിൽക്കുന്ന ചിത്രങ്ങളായാണ്.

ഇതിന്റെ ചിത്രങ്ങൾ പെട്ടെന്നായിരുന്നു വൈറൽ ആയിരുന്നത്. താരത്തിന്റെ ഈ പ്രവണതയെ പ്രശംസിച്ചുകൊണ്ട് നിരവധി പീർ രംഗത്തെത്തിയിരുന്നു. അതിന് ശേഷം മകൻ ലൂക്കയുമായുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്ക് വെച്ചത്. ഇപ്പോഴിതാ മകൻ ലൂക്കയുടെ മാമോദിസ ചടങ്ങിലെ ചിത്രങ്ങളാണ് താരം പങ്ക് വെച്ച് എത്തിയിരിക്കുന്നത്. ചിത്രത്തിൽ മിയയും ലൊക്കയും ഭർത്താവുമാണ് ഉള്ളത്. ക്രിസ്ത്യൻ വേഷമായ വെള്ള വസ്ത്രത്തിലാണ് മൂവരെയും കാണാൻ കഴിയുന്നത്.