ബിജെപിക്കും, ആർഎസ്എസ്സിനു൦ വേണ്ടി ഇ ഡി എന്ത് വൃത്തികേടും കാണിക്കും,കള്ളപണകേസിന്റെ രൂപം തന്നെ മാറി; വിമർശനവുമായി എം വി ഗോവിന്ദൻ

ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി ) എന്ത് വൃത്തിക്കേടും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കള്ളപ്പണക്കേസിന്റെ രൂപം തന്നെ മാറിയെന്നും എം വി ഗോവിന്ദൻ പറയുന്നു. പക്ഷേ കേന്ദ്ര ഏജന്‍സികള്‍ ഈ വസ്തുത കണക്കിലെടുത്തിട്ടില്ലെന്നും,കൊടകര കേസിൽ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത്, ഇഡി രാഷ്ട്രീയ പ്രേരിത ഏജൻസിയെന്ന സിപിഎം വാദം ശരിവെക്കുന്നതാണെന്നും എംവി ഗോവിന്ദൻ പറയുന്നു.കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള വസ്തുത സംസ്ഥാന സര്‍ക്കാര്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

ബിജെപി നേതാക്കള്‍ക്ക് ദോഷം  വരാത്ത വിധം ചാര്‍ജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താല്‍പര്യം സംരക്ഷിച്ചാണ് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും എംവി ഗോവിന്ദന്‍ വിമർശിച്ചു. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29 ന് കൊച്ചി ഇഡി ഓഫീലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തില്ലെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസെടുത്തു. കെ സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്. വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല.

കള്ളപ്പണ കേസ് തന്നെ രൂപം മാറി, കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. ശുദ്ധ അസംബന്ധങ്ങളാണ് പറയുന്നത്. കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചിറ്റ് നൽകുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്, എം വി ഗോവിന്ദൻ പറഞ്ഞു.