
ട്രംപ് ധീരനായ വ്യക്തി,അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിലാണ് മോദി ഇക്കാര്യം പറഞ്ഞത്.ട്രംപുമായി പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണുള്ളത്. മറ്റെന്തിനേക്കാളും ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും എന്നതാണ് ഇതിനു കാരണം. ഞങ്ങളുടെ മനസ് ഒന്ന്, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തീരുമാനങ്ങളാണ് ട്രംപ് എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിയുടെ വെടിയേറ്റപ്പോഴും അദ്ദേഹത്തിലെ ധീരത പ്രകടമായിരുന്നു. രണ്ടാമൂഴത്തില്‍ ട്രംപ് കൂടുതല്‍ തയാറെടുത്താണ് വന്നിരിക്കുന്നത് മോദി പറഞ്ഞു.
കൂടാതെ,വ്യക്തമായ കാഴ്ചപ്പാടും ചുവടുവെപ്പുമാണ് അദ്ദേഹത്തിേന്റത്. തന്റ ലക്ഷ്യം കൈവരിക്കാന്‍ വ്യക്തമായി ആസൂത്രണം ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം, തനിക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങളേക്കുറിച്ചും ,അവയെ നേരിട്ടത് എങ്ങനെയെന്നുമായിരുന്നു അവതാരകന്റെ ചോദ്യം, അതിന് പ്രധാന മന്ത്രി പറഞ്ഞ മറുപടി, വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നാണ്.
വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ജനാധിപത്യം നിങ്ങളുടെ സിരകളില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്, വിമര്‍ശകര്‍ നിങ്ങളുടെ അടുത്ത കൂട്ടാളികളായിരിക്കണം. കാരണം യഥാര്‍ത്ഥ വിമര്‍ശനത്തിലൂടെ നിങ്ങള്‍ക്ക് വേഗത്തില്‍ മെച്ചപ്പെടാനും മികച്ച ഉള്‍ക്കാഴ്ചകളോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനും കഴിയും’ എന്നുമാണ് അദ്ദേഹം പറയുന്നത്.ശക്തമായ ജനാധിപത്യത്തിന്, യഥാര്‍ത്ഥ വിമര്‍ശനം അനിവാര്യമാണ്. .ആരോപണങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. അത് അനാവശ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താന്‍ എപ്പോഴും വിമര്‍ശനങ്ങളെ തുറന്ന് സ്വാഗതം ചെയ്യുന്നത്, എന്നും അദ്ദേഹം തുറന്നു പറഞ്ഞു.











