
രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വ പ്രോത്സാഹനം ചട്ടങ്ങള്‍ 2026 സുപ്രിം കോടതി സ്റ്റേ ചെയ്തു.
ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിലെ നിർണ്ണായകമായ ഒന്നായിരുന്നു 2012-ലെ യു.ജി.സി. ഇക്വിറ്റി നിയമം. ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സുരക്ഷാ കവചമായിരുന്ന ഈ ചട്ടങ്ങളെ അപ്രസക്തമാക്കുന്നതാണ് പുതുതായി അവതരിപ്പിച്ച 2026-ലെ യു.ജി.സി. കരട് നിയമം . ഇപ്പോഴിതാ ഉന്നത വിദ്യാഭ്യാസ ശാലകളിലെ ജാതിവിവേചനം തടയാനായി കൊണ്ടുവന്ന യു ജി സി യുടെ 2026ലെ പുതിയ ചട്ടങ്ങൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ജനുവരി 23ന് വിജ്ഞാപനം ചെയ്ത പുതിയ യു ജി സി ചട്ടങ്ങള്‍ സ്വേച്ഛാധിപത്യപരവും ഒഴിവാക്കലുണ്ടാക്കുന്നതും വിവേചനപരവും ഭരണഘടനയെയും 1956ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ആക്ടിനെയും ലംഘിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
ഈ ചട്ടങ്ങൾ ദുരുപയോഗ സാധ്യത നിരീക്ഷിച്ച കോടതി ഇവയിൽ കൂടുതൽ വ്യക്തത തേടി. വ്യത്യസ്ത ജാതി വിഭാഗങ്ങൾക്ക് വേർതിരിച്ച ഹോസ്റ്റലുകൾ നിർദേശിച്ചതായ ആരോപണത്തെ കോടതി ശക്തമായി വിമർശിച്ചു. ദലിത്-പിന്നോക്ക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 118 ശതമാനം വർധനവാണ് ഉണ്ടായത്. കേന്ദ്ര സർക്കാർക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും മാർച്ച് 19-നകം സുപ്രീം കോടതിയിൽ മറുപടി നൽകണം.അതുവരെ 2026ലെ ചട്ടങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകില്ലന്നും 2012ലെ യു ജി സി ചട്ടങ്ങൾ തന്നെ തുടരുമെന്നും കോടതി വ്യകത്മാക്കി.
വാര്‍ത്താ ഏജന്‍സി എ എന്‍ ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2012ലെ യു ജി സി ചട്ടങ്ങള്‍ തന്നെ പ്രാബല്യത്തില്‍ തുടരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കൂടാതെ, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിര്‍വചിക്കുന്ന റെഗുലേഷന് 3 വ്യക്തതയില്ലാത്തതും ദുരുപയോഗത്തിനിടയാക്കാവുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.
ജാതിയില്ലാത്ത സമൂഹം ലക്ഷ്യമാക്കിയ രാജ്യം ഇതുവരെ കൈവരിച്ച പുരോഗതിയിൽ നിന്ന് പിന്നോട്ടാണോ പോകുന്നതെന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റർ ചോദിക്കുകയുണ്ടായി.











