
2024 ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് ഒക്ടോബർ ഒൻപതിനാണ്. 25 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ വിജയ്ക്ക് ലഭിക്കുന്നത് . 2022ലാണ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയത്. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയ 2022ൽ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു നേട്ടം, 2023ൽ കോഴിക്കോടും വിറ്റ ടിക്കറ്റുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഇപ്രാവശ്യം ‘ആ 25 കോടി രൂപ ലഭിക്കുന്ന ഭാഗ്യശാലി ആരാകും?, കഴിഞ്ഞ വർഷത്തെ പോലെ ബമ്പർ അതിർത്തി കടക്കുമോ?’, ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ മലയാളികൾ ഇങ്ങനെ ചോദിക്കുകയാണ്. ഭാഗ്യശാലിക്ക് ഒറ്റയടിക്ക് 25 കോടി രൂപ സമ്മാനമായി ലഭിക്കുന്ന ഓണം ബമ്പർ ലോട്ടറിക്ക് ആവശ്യക്കാരേറുകയാണ്. ബമ്പറിലൂടെ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാകുന്നത് 250ലേറെ പേരാണ്. ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് അർഹനാകുന്നയാൾക്ക് പുറമേ ഏജൻ്റടക്കം 21 പേർ കൂടി കോടീപതികളാകുമെന്നത് ഓണം ബമ്പറിൻ്റെ മാത്രം പ്രേത്യേകതയാണ് . കൂടാത, ബമ്പറിലൂടെ ലക്ഷപ്രഭുക്കളാകുന്നവരുടെ എണ്ണം 229 മാണ് .

ഓണം ബമ്പർ നറുക്കെടുപ്പ് നടക്കുന്ന ഒക്ടോബർ ഒൻപതുവരെ സമാന ചോദ്യങ്ങൾ തുടരുമെന്ന് ഉറപ്പമാണ്. ഈ വർഷം ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപന 26 ലക്ഷം പിന്നിട്ടു.
കഴിഞ്ഞ 10 വർഷത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ തവണ ബമ്പറടിച്ചത് ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ്. 2014 മുതൽ 2023 വരെയുള്ള കാലയളവിൽ മൂന്നു ജില്ലകളിലും വിറ്റ ടിക്കറ്റുകൾ രണ്ടു തവണ വീതം ഒന്നാം സമ്മാനം നേടി. കൂടാതെ, ഇക്കാലയളവിൽ മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ വിറ്റ ടിക്കറ്റുകൾക്കും ഒന്നാം സമ്മാനം ലഭിച്ചു.
ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയ 2022ൽ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു നേട്ടം. 2023ലാകട്ടെ, 25 കോടി രൂപ നേടിയ ടിക്കറ്റ് വിറ്റുപോയത് കോഴിക്കോട് നിന്നാണ്.
10 വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം ഇങ്ങനെ ;
- 2014 – 6 കോടി – TA 192044 (ആലപ്പുഴ)
- 2015 – 7 കോടി – TE 513282 (തിരുവനന്തപുരം)
- 2016 – 8 കോടി – TC 788368 (തൃശൂർ)
- 2017 – 10 കോടി – AJ 442876 (മലപ്പുറം)
- 2018 – 10 കോടി – TB 128092 (തൃശൂർ)
- 2019 – 12 കോടി – TM 160869 (ആലപ്പുഴ)
- 2020 – 12 കോടി – TB 173964 (എറണാകുളം)
- 2021 – 12 കോടി – TE 645465 (കൊല്ലം)
- 2022 – 25 കോടി – TJ 750605 (തിരുവനന്തപുരം)
- 2023 – 25 കോടി – TE 230662 (കോഴിക്കോട്)











