
റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം ശ്രദ്ധിക്കാതെ ആളുകള്‍ പാളങ്ങള്‍ മുറിച്ച് കടക്കാന്‍ തുടങ്ങിയതോടെ ട്രാക്കിലിറങ്ങിയത് ‘കാലന്‍’. അശ്രദ്ധമായ ഈ ഷോര്‍ട്ട്കട്ട് പലപ്പോഴും യാത്രക്കാരുടെ ദാരുണാന്ത്യത്തിന് വരെ കാരണമായതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്. പശ്ചിമ റെയില്‍വേയാണ് ഈ വേറിട്ട ബോധവല്‍ക്കരണത്തിന് പിന്നില്‍. കറുത്ത നിറമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി

ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലിറങ്ങിയത്. ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലെടുത്ത് തിരികെ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. റെയില്‍വേ പൊലീസുകാരനാണ് ഇത്തരത്തില്‍ കാലന്‍റെ വേഷത്തിലെത്തിയത്. ഏതായാലും കാലന്‍ നേരിട്ടെത്തിയുള്ള ബോധവല്‍ക്കരണത്തില്‍ സ്ഥിരം നിയമ ലംഘകര്‍ക്ക് മനം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

ഇന്നത്തെ കാലത് അപകടങ്ങൾ ഏറെ വരുന്നത് ആളുകളുടെ അശ്രദ്ധ മൂലം ആണ്, അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ അതോറിറ്റി ഒരുപാട് ശ്രമിച്ചെങ്കിലും ആളുകൾ അതൊന്നും വക വെക്കാതെ ആണ് നടക്കുന്നത്, അത് കൊണ്ടാണ് അവസാനം റെയിൽവേ അതോറിറ്റി ഈ മാർഗം സ്വീകരിച്ചത്. ഇത് കണ്ടിട്ടെങ്കിലും ആളുകൾ ശ്രദ്ധിക്കട്ടെ എന്നാണ് റെയിൽവേ പറയുന്നത്.

റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം ശ്രദ്ധിക്കാതെ ആളുകള്‍ പാളങ്ങള്‍ മുറിച്ച് കടക്കാന്‍ തുടങ്ങിയതോടെ ട്രാക്കിലിറങ്ങിയത് ‘കാലന്‍’. അശ്രദ്ധമായ ഈ ഷോര്‍ട്ട്കട്ട് പലപ്പോഴും യാത്രക്കാരുടെ ദാരുണാന്ത്യത്തിന് വരെ കാരണമായതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്.











