
മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ രമേഷ് പിഷാരടി. സംവിധാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് താരം. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയ നിലപാടുകളും താരം വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രമേഷ് പിഷാരടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേഷ് പിഷാരടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ യുഡിഎഫിന് വേണ്ടി ഇറങ്ങുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. രമേഷ് പിഷാരടി പാലക്കാട് മത്സരിച്ചേക്കും എന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പിഷാരടി. അതേസമയം, പാലക്കാടും വയനാടും ചേലക്കരയും താന്‍ പ്രചാരണത്തിന് യുഎഡിഎഫിനൊപ്പം ശക്തമായുണ്ടാകുമെന്നും രമേഷ് പിഷാരടി പറയുന്നു

നിയമസഭ ഉപതിരഞ്ഞെടുപ്പ് …മത്സര രംഗത്തേക്ക് ഉടനെയില്ല..
എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല..
പാലക്കാട്, വയനാട്, ചേലക്കര..പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി UDF നു ഒപ്പമുണ്ടാവും എന്നാണ് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഷാഫി പറമ്പില്‍ ലോക്‌സഭ അംഗമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മണ്ഡലമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വടകരയില്‍ നിന്നും കെകെ ശൈലജ ടീച്ചറെ പരാജയപ്പെടുത്തിയാണ് ഷാഫി ലോക്‌സഭയിലേക്കെത്തിയത്.

രാഹുല്‍ ഗാന്ധി റായ്ബറേലി പ്രതിനിധിയായി തുടരുന്നതിനാല്‍ വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗത്വം രാജിവയ്ക്കുകയാണ്. തുടര്‍ന്ന് പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്‍ ലോകാസഭാംഗമായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചു. ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും.











