ശരീരം ഒരു ടൂൾ ആക്കി ജീവിക്കാൻ ആഗ്രഹിച്ചില്ല, രഞ്ജു രഞ്ജിമാർ 

തന്റെ ശരീരം ഒരു ടൂൾ ആക്കി ജീവിക്കേണ്ടി വരരുത് എന്ന് തീരുമാനിച്ചതിന്റെ റിസൾട്ടാണ് താൻ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത് എന്ന് പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ട്രാൻസ് വുമൺ രഞ്ജു രഞ്ജിമാർ. ഇത് തന്റെ വിജയമായിട്ടാണ് താൻ കണക്കാക്കുന്നത്,വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിൽ രഞ്ജു പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്.  ഓരോ കുട്ടികളോടും സ്വയംപര്യാപ്തരാവണം എന്നാണ് താൻ എപ്പോഴും പറഞ്ഞ് മനസിലാക്കാറുള്ളത്

അന്ന് നിലനിൽപ്പിനു വേണ്ടിയായിരുന്നു താൻ സ്ട്ര​ഗിൾ ചെയ്തത്. എന്നാൽ ഇന്ന് നേരിടുന്ന പ്രതിസന്ധി താനൊരു തുറന്ന പുസ്തകമായല്ലൊ എന്നും അത് മറ്റുള്ളവർക്ക് കാണാൻ സാധിക്കുന്നില്ലല്ലോ എന്നോർക്കുമ്പോഴുമാണ് വിഷമം തോന്നുന്നത്. ഈ പ്രൊഫഷനിൽ എത്തി, നിരവധി അം​ഗീകാരങ്ങൾ നേടി, ദുബായിൽ ബിസിനസ് ചെയ്യുന്നു. അങ്ങനെ പലതും നേടിയെടുത്തെങ്കിലും തന്നെ മനസിലാക്കുന്ന ഒരാളെ കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് സത്യ൦.

അത് കുടുംബത്തിലാണെങ്കിലും സുഹൃത്തുക്കൾക്കിടയിൽ ആണെങ്കിലും അത്തരമൊരു വ്യക്തി ഇല്ലാത്തത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ജീവിതത്തിൽ സത്യത്തിനൊപ്പം നിൽക്കുക എന്നതാണ് തന്റെ ലക്ഷ്യം.ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നു തന്റെ ഏറ്റവും വലിയ ആ​ഗ്രഹം. ആണുടലിൽ കഴിയുന്ന ഒരു പെണ്ണാണ് താൻ. അതിനാൽ ഇത് അസാധ്യമാണെന്നും അറിയാം. എങ്കിലും അത്തരമൊരു ആ​ഗ്രഹം സാധ്യമാകുമോ എന്ന് ഓർക്കാറുണ്ട് ,  സോഷ്യൽ മീഡിയയിൽ ഒരു ​ഗർഭിണിയെ പോലെ വീഡിയോസ് എടുത്തപോൾ   ആ നിമിഷം താനൊരു യഥാർത്ഥ അമ്മയായി മാറി രെഞ്ചുരെഞ്ജിമാർ  പറയുന്നു