
17 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ പോലീസ് കണ്ടെത്തി. പോണേക്കരയിൽ ആയിരുന്നു ഇരട്ട കൊലപാതകം ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ എന്നയാളെ ആണ് പോലീസ് പിടികൂട്ടിയത്. വൃദ്ധ സഹോദരങ്ങളായ റിട്ട സർക്കാർ ജീവനക്കാരി നാണിക്കുട്ടി അമ്മാൾ, സഹോദരിയുടെ മകൻ ടി.വി നാരായണ അയ്യർ എന്നിവരെ ആണ് റിപ്പർ ജയാനന്ദൻ തലക്കടിച്ച് കൊന്നത്.

2004 മെയ് 30 ന് പോണേക്കരയിൽ 74 കാരിയായ തലക്കടിച്ച് കൊലപ്പെടുത്തുകയും ബാലസംഘം ചെയ്യുകയും കൂടാതെ സഹോദരിയുടെ മകനെയും കൊല്ലുകയായിരുന്നു റിപ്പർ ജയാനന്ദൻ. നിലവിൽ മാറ്റ് കേസുകളിൽ ജീവപര്യന്ദം ശിക്ഷ അനുഭവിക്കുന്ന ജയാനന്ദൻ സഹ തടവ്കാരനോട് കൊലപാതകത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ആണ് അറസ്റ്റിന് വഴി വെച്ചത്. 44 പവൻ സ്വർണവും 15 പവൻ വെള്ളിനാണയവും പ്രതി കവർന്നിരുന്നു. തിരൂപനന്ദപുരം സെൻട്രൽ ജയിലിൽ അതീവ സുരക്ഷയിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദനെ നേരുത്തെ ഇതേ കേസിൽ പല വെട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.

കൂടതെ ഇയാൾ 7 കൊലപാതകങ്ങളും 14 കവർച്ചകളുമടക്കം 21 കേസുകളിലെ പ്രതി കൂടിയാണ്. ഇയാൾ സ്ത്രീകൾ ഉള്ള വീട്ടിൽ അതിക്രമിച്ച് കയറി അവരെ കൊലപ്പെടുത്തി മോഷണം നടത്തുന്നതാണ് പതിവ്. 2013 സഹ തടവുകാരനും ഒന്നിച്ച് ജയിൽ ചാടിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ പിടിക്കപ്പെട്ടു. 2007 വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന സമയത്ത് രക്ഷപെടാനായി പുറത്തേക്ക് തുരങ്കം ഉണ്ടാക്കുകയും ചെയ്തിരുന്നു.











