
നടനും എം എൽ എയുമായ ‘മുകേഷിന് എതിരായ ആരോപണം ഒരിക്കലും രാഷ്ട്രീയ വിഷയമല്ല, അത് തികച്ചും വ്യക്തിപരമായ ആരോപണമാണ്. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രതികരിക്കാനില്ല എന്നാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പറയുന്നത് .
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയ സർക്കാർ നടപടി സിനിമാ മേഖലയെ ഒന്നാകെ സംശയ നിഴലിൽ നിർത്തിയെന്ന് ഷിബു ബേബി ജോൺ പറയുന്നു. മുകേഷിനെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും അത് രാഷ്ട്രീയ വിഷയമല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഇതുവരെ നടപടി ഒന്നും എടുത്തില്ലെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.
‘മുകേഷിന് എതിരായ ആരോപണം ഒരിക്കലും രാഷ്ട്രീയ വിഷയമല്ല, അത് തികച്ചും വ്യക്തിപരമായ ആരോപണമാണ്. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രതികരിക്കാനില്ല. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിയത് സർക്കാരിന്റെ അലംഭാവമാണ്. നാലര വർഷം സർക്കാർ ആ റിപ്പോർട്ടിൽ അടയിരുന്നു. ഇതുവരെ നടപടിയൊന്നും എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല’ എന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

സർക്കാർ നടപടി കാണുമ്പോൾ ഏതെങ്കിലും ഉന്നതരെ രക്ഷിക്കാനുള്ള ശ്രമം ആണെന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. റിപ്പോർട്ട് ഇതുവരെ പൂർണമായും പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് വൈകിച്ച സർക്കാർ നടപടി സിനിമാ മേഖലയെ ഒന്നാകെ സംശയ നിഴലിൽ നിർത്താൻ കാരണമായി. ഹേമ കമ്മിറ്റി എന്തിന് വേണ്ടി കൊണ്ട് വന്നോ, ആ വിഷയത്തിൽ ഇതുവരെ ഒന്നും ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല’ .
ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയം കഴിഞ്ഞ എട്ട് വർഷമായി ആഭ്യന്തര വകുപ്പ് എന്നൊന്ന് കേരളത്തിൽ ഉണ്ടോ? സമ്പൂർണ പരാജയമല്ലേ അത്. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് എതിരായ ആരോപണങ്ങളിൽ പ്രതികരിക്കാൻ താൽപര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണോ കാര്യങ്ങൾ ഒക്കെ നടക്കുന്നത്. അറിവോടെ ആണെങ്കിൽ എത്രയും പെട്ടെന്ന് അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കിലും തൽസ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ല.
എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന കാര്യം പ്രതിപക്ഷ നേതാവ് വസ്തുനിഷ്ഠമായി വാർത്താ സമ്മേളനം വിളിച്ചു പറഞ്ഞതല്ലേ? എന്നിട്ട് അത് നിഷേധിച്ചു കൊണ്ട് ആരെങ്കിലും ഇതുവരെ രംഗത്ത് വന്നോ? ഇല്ലാല്ലോ. അപ്പോൾ ഇത്തരം സംഭവങ്ങളൊക്കെ കൂട്ടി വായിക്കുമ്പോൾ തൃശൂർ പൂരം മുടക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വേണ്ടേ സംശയിക്കാൻ.

പിവി അൻവറിന്റെ ആരോപണങ്ങൾ ഭരണകക്ഷി എംഎൽഎ ആയ പിവി അൻവർ അല്ലേ ആരോപണം ഉന്നയിച്ചത്? ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയിലെ നേതാക്കളല്ലല്ലോ. ആരോപണങ്ങൾ ഉയർന്നിട്ട് മൂന്നോ നാലോ ദിവസമായി. എന്നിട്ടും ഏതെങ്കിലും സിപിഎം നേതാക്കൾ പി ശശിയെ പിന്തുണച്ചു രംഗത്ത് വന്നിട്ടുണ്ടോ? അതിൽ നിന്ന് മനസ്സിലാക്കാമല്ലോ അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്. ഇതിൽ സത്യമുണ്ടെന്ന് തോന്നാനുള്ള പ്രധാന കാരണം സാധാരണ ഗതിയിൽ ഏതെങ്കിലും സിപിഎം നേതാക്കൾക്ക് എതിരെ ആക്ഷേപം വന്നാൽ, അത് പിണറായി വിജയൻ ആണെങ്കിലും പി ശശി ആണെങ്കിലും അവരെ പ്രതിരോധിക്കുന്നതാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ ആരും പ്രതിരോധിക്കാൻ രംഗത്ത് വരുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.











