
മനസ്സിലുള്ള ആശങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ ആശയങ്ങളും നിലപാടുകളും എല്ലാം മുഖം നോക്കാതെ സമൂഹത്തിനോട് വിളിച്ച് പറയുന്ന ഒരു യുവതിയാണ് ശ്രീലക്ഷ്മി. പലപ്പോഴും ഇതിന്റെ പേരിൽ പലതരത്തിൽ ഉള്ള വിമർശനങ്ങളും ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും വകവെയ്ക്കാതെ തന്റെ നിലപാടുകളിൽ ഉറച്ച് തന്നെ വീണ്ടും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ശ്രീലക്ഷമി. ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധനേടുന്നത്. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ഊമ്പിയ ഉപദേശം നിങ്ങളെന്തിനാണ് ഈ പെൺപിള്ളേർക്ക് മാത്രം കൊടുക്കുന്നത്….? പെൺപിള്ളേർ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തിൽ ക്രൈംന് ഇരകളായ പെൺകുട്ടികളെ പിന്നേം പിന്നേം ഉപദേശിച്ച് ‘നേരേ’യാക്കാൻ ശ്രമിക്കുന്ന ഊള സിസ്റ്റം നിർത്തേണ്ടതാണ്. വീട്, നാട്, സ്കൂൾ, കോളേജ്, പൊതുവിടം, പോലീസ് സ്റ്റേഷൻ ഇങ്ങനെ എവിടെ പോയാലും ഉപദേശത്തിന് മാത്രം ഒരു പഞ്ഞവും ഇല്ല. ഞങ്ങളുടെ വസ്ത്രവും പ്രണയവും സമയവും വിദ്യാഭ്യാസവും ഒക്കെ ഞങ്ങൾ തിരഞ്ഞെടുക്കും. പുറത്ത് നിന്ന് അഭിപ്രായം പറയാൻ നിങ്ങളൊക്കെ ആരാ?
ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആൾക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങൾ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല. നിയമപരമല്ലാത്ത കുറ്റം ചെയ്യുന്നവരെ പിടിച്ച് ഉപദേശിക്കുക.അത് ഏത് ജെൻഡറിൽ പെട്ട ആളാണെങ്കിലും. അല്ലാതെ നിങ്ങൾക്ക് ഇഷ്ടമുളളപോലെ ഞങ്ങൾ നടക്കണം എന്ന് വാശിപിടിച്ചാൽ അതിവിടെ നടക്കാൻ പോകുന്നില്ല. – എല്ലാ മേയിൽ ഷോവനിസ്റ്റുകളോടും പറയുന്നതാണ്.











