ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെ ആദ്യം ചോദ്യചെയ്യലിന് വിളിച്ചുവരുത്തും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തും. അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയേക്കും. കേസില്‍ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. തന്നോട് കഞ്ചാവ് വേണോ എന്ന് ചോദിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്തതായി മുൻകൂർ ജാമ്യഹർജിയിൽ  നടൻ പറഞ്ഞിരുന്നു.ഇത് കഞ്ചാവ് ഇടപാട് നടന്നതിൻ്റെ സൂചനയായാണ് എക്സൈസിൻ്റെ വിലയിരുത്തൽ. അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയേക്കുമെന്നാണ് സൂചന.

റിമാന്റിലുള്ള തസ്ലീമ, സുൽത്താൻ അക്ബർ അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങും. ഫോണുകളുടെ ഫൊറൻസിക് പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും തുടർ നടപടികൾ ഉണ്ടാവുക . തസ്ലീമയുടെ ഫോണിൽ നിന്നും സിനിമയുമായി ബന്ധപെട്ട ലഹരി ഇടപാടിൻ്റെ നിർണായക തെളിവുകൾ കിട്ടുമെന്ന് തന്നെയാണ് ഉദ്യോ​ഗസ്ഥരുടെ പ്രതീക്ഷ.

പിടിയിലായ സുൽത്താൻ അക്ബർ അലി കഞ്ചാവിനൊപ്പം സ്വർണവും കടത്തിയിരുന്നു. രാജ്യാന്തര ബന്ധത്തിൻ്റെ തെളിവ് ലഭിച്ചാൽ അന്വേഷണത്തിന് മറ്റ് കേന്ദ്ര ഏജൻസിയുടെ സഹായം തേടും