ആശാവർക്കറുമാരുടെ സമരത്തിന് താൻ പോയത് അവർ തന്നെ വീട്ടിൽ വന്ന്‌ ക്ഷണിച്ചിട്ട്, ഇനിയും പോകും, സമരം വിജയിക്കുമെന്ന് വിശ്വസിക്കുന്നു; സുരേഷ് ഗോപി

തന്നെ വീട്ടിൽ വന്ന്​ ക്ഷണിച്ചതിനെ തുടർന്നാണ്​ ആശ സമരപ്പന്തലിൽ താൻ എത്തിയതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആശ വർക്കർമാരുടെ സമരത്തിൽ താൻ പോയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ട്, പൊങ്കാല ദിവസവും താൻ ആശമാരെ കാണാൻ പോയിരുന്നു. ഇനിയും ആശമാരുടെ അടുത്ത് പോകാൻ താൻ തയ്യറാണ്. അതുപോലെ ആശാപ്രവർത്തകരുടെ സമരം വിജയിക്കുമെന്നാണ് തന്റെ വിശ്വാസവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ്, ആശാവർക്കർമാരെ താൻ കണ്ടത് ആത്മാർത്ഥതയോടെയാണെന്നും,ആ ആത്മാർത്ഥത അവസാനം വരെ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അതുപോലെ, ആശാവർക്കർമാരുടെ വിഷയത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിനെ താൻ കുറ്റംപറയില്ല,കാരണം ഇക്കാര്യത്തിൽ എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.സമരക്കാരെ പക്ഷത്തു നിർത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല. സാധ്യമാകുന്നത് ചെയ്യാൻ ശ്രമിച്ചിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ താൻ പറഞ്ഞത് ദുർവാഖ്യാനം ചെയ്തു‌ എന്നും മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തിയിരുന്നു.അലവൻസ് കൂട്ടേണ്ടത് കേന്ദ്രമല്ലേ എന്ന ചോദ്യത്തിന് 2005ൽ ഇത് കൊണ്ടുവന്നവരോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. മന്ത്രി ആർ. ബിന്ദുവിന്റെ പരിഹാസം പുച്ഛത്തോടെ തള്ളുന്നു, അവർക്കും വേണ്ടേ ഒരു എന്റർടെയിൻമെന്‍റ്​ അദ്ദേഹം പറയുന്നു