
മഴയില്‍ തകര്‍ന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയവർക്ക് കാണാൻ കഴിഞ്ഞത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം. എന്നാൽ ആ വീട്ടിൽ തന്നെ അവശനിലയിലായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.കോര്‍ജാന്‍ യു.പി. സ്‌കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ ഓടിട്ട വീട് കനത്ത മഴയിലും കാറ്റിലും തകര്‍ന്നുവീണത്. വീട്ടിനുള്ളില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിച്ചു. തുടര്‍ന്ന് അവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുന്‍പേ മരിച്ചതാകുമെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ.











