
ആശാപ്രവർത്തകരുടെ ഓണറേറിയം കേന്ദ്രസർക്കാർ വർധിപ്പിക്കുന്നതിനനുസരിച്ചു സംസ്ഥാനസർക്കാരും വർധിപ്പിക്കും, മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ആശാ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർ.ജെ.ഡി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മറുപടി,ആശ പ്രവർത്തനം കേന്ദ്ര ആവിഷ്കൃത പദ്ധതി ആയതിനാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കേണ്ട തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത് മന്ത്രി പറഞ്ഞു.
കേന്ദ്രം നിശ്ചയിച്ച ഫിക്സഡ് ഇന്‍സെന്റീവ് 3,000 രൂപയില്‍ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവും നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള സര്‍ക്കാര്‍ 7,000 രൂപയുടെ ഓണറേറിയവും മറ്റ് ഇന്‍സെന്റീവുകളുടെ വിഹിതം കൂടി നല്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാര്‍ കേന്ദ്ര ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് ഗൂഢാലോചനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.എന്നാൽ ആശ പ്രവര്‍ത്തകരുടെ സമരം ഇരട്ടത്താപ്പാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു.
അതേസമയം ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ച ആശാവർക്കർമാർക്ക് പൂർണ പിന്തുണ നൽകി യു.ഡി.എഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യു.ഡി.എഫ് എം.എൽ.എമാർക്കൊപ്പം ആശാവർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.











