ഈ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മിന്നും താരം, ധൈര്യം കണ്ടോ..

സ്വകാര്യ ബസിന്റെ മരണ പാച്ചിലിൽ നിന്നും കഷ്ട്ടിച്ച് രക്ഷപെട്ട യുവതി സിനിമ സ്റ്റൈലിൽ അതേ ബസിനെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറെക്കൊണ്ട് മാപ്പ് പറയിച്ചു. കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടർലായ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽ പെടുത്തും വിധം വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് പണി കൊടുത്തത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി ഇതിനിടെയാണ് ബസ് അമിത വേഗത്തിലെത്തി ടുവീലറിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞത്. ഭാഗ്യം കൊണ്ടാണ് ബസിന്റെ അടിയിൽ പെടാതെ രക്ഷപെട്ടത്. മനസാരിദ്യം വീണ്ടെടുത്ത യുവതി ബസിനെ പിന്തുടർന്ന് പള്ളിക്കര മാർക്കറ്റ് റോഡിൽ വെച്ച് ബസിന്റെ മുന്നിൽ സ്കൂട്ടർ വെച്ച് തടഞ്ഞു. യുവതി കാര്യം വിശദീകരിച്ചതോടെ നാട്ടുകാർ കൂടി. ഡ്രൈവർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനകം പഞ്ചായത്ത് അംഗം ടി വി ശശി സ്ഥലത്തെത്തി ഡ്രൈവറെക്കൊണ്ട് യുവതിയോട് മാപ്പ് പറയിക്കുകയും ആയിരുന്നു. ഇതോടെ തൽക്കാലം പോലീസ് കേസ് വേണ്ടന്ന് വെച്ച് നാട്ടുകാർ ബസ് ഡ്രൈവർക്ക് താക്കീത് നൽകി സർവീസ് തുടരാൻ അനുവദിച്ചു.