ഈ നവജാത ശിശുവാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

ജർമനിയിലെ നോർത്ത് റൈൻവാസ് വാനിയയിലെ നഗരത്തിൽ എലിസബത്ത് ആശുപത്രിയിൽ ബുധനാഴ്ച്ച ജനിച്ച വിൻസൻ മാർട്ടിൻ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് റെക്കോർഡ് നീളം. അപൂർവങ്ങളിൽ അപൂർവമായിട്ടാണ് ഈ നവജാത ശിശുവിന്റെ നീളം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു  65 സെന്റീമീറ്റർ നീളവും 4 kg 720 grm  ഭാരവും ഉണ്ട് ടേപ്പ് പിടിച്ച് 2 വട്ടം കുട്ടിയെ അളന്നു മിഡ്‌വൈ  വളരെയധികം ആചാര്യപ്പെട്ടുവെങ്കിലും ഡ്യൂട്ടി ഡോക്റ്ററെ വിളിച്ച് വിവരം ധരിപ്പിച്ച് കാര്യം വ്യക്തമാക്കി. ശിശുവിന് 65 സെന്റീമീറ്റർ നീളം തന്നെയെന്ന്.
ഇതൊരു റെക്കോർഡ് ആയി അവർ രേഖപ്പെടുത്തുകയും ചെയ്തു. 50 അല്ലെങ്കിൽ 57 സെന്റടീമീറ്റർ നീളം വരെ ഉള്ള കുട്ടികൾ ജനിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യം. സാധാരണ പ്രസവമായി നടക്കുമെന്നായിരുന്നു മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉയർന്നത്. എന്നാൽ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത് എന്ന് ഡോക്ടർ സ്റ്റെഫാനി പറഞ്ഞു. 33 കാരിയായ സിന്ദയും 36 കാരനായ റെനെയുമാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ നീളം റെക്കോർഡ് നീളം ആയതിനാൽ അതിൽ അവർ അഭിമാനിക്കുന്നു എന്നും മാതാപിതാക്കൾ പറഞ്ഞു.രേഖകൾ അനുസരിച്ച് ജർമനിയിലെ ഡാമ്സ്റ്റാഡ് നഗരത്തിൽ 2016 ൽ 62 സെന്റീമീറ്റർ നീളമുള്ള ഒരു കുട്ടി ജനിച്ചത്.