വിമാനത്തിന് മുന്നിൽ വട്ടം കറങ്ങി വാഹനം. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. (വീഡിയോ)

Vehicle lost control at Airport
Vehicle lost control at Airport

വിമാനത്തിലേക്ക് ഭക്ഷണവുമായി എത്തിയ വാഹനമാണ് കുറച്ചു സമയത്തേക്ക് ജീവനക്കാരെ വട്ടം ചുറ്റിച്ചത്. ഭക്ഷണവുമായി എത്തിയ വാഹനം നിയന്ത്രണം വിട്ട് അതി വേഗത്തിൽ കറങ്ങാൻ തുടങ്ങിയതോടെ വാഹനം ശക്തമായി വന്നു വിമാനത്തിൽ ഇടിക്കുമോ എന്ന ആശങ്കയിൽ പരിഭ്രാന്തരായി ജീവനക്കാർ. കുറച്ചു പേർ വാഹനം തടയാൻ ശ്രമിച്ചപ്പോൾ അതിനു കഴിയാതെ നിരാശരായി മാറി.

എന്നാൽ ആക്‌സിലേറ്റർ കേടായതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം വിമാനത്തിൽ ഇടിക്കുമെന്ന ഘട്ടം എത്തിയപ്പോൾ മറ്റൊരു വാഹനം ഉപയോഗിച്ച് ജീവനക്കാർ വാഹനത്തിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതോടെ തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. എയർപോർട്ടിൽ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വയറൽ ആകുന്നത്.