മോദിയുടെ ഗംഭീര തീരുമാനം, രാജീവ് ചന്ദ്രശേഖർക്കൊപ്പം ബിജെപി കേരളം പിടിക്കും;വി എച്ച് പി അധ്യക്ഷൻ വിജി തമ്പി

നരേന്ദ്ര മോദിയുടെ ​ഗംഭീര തീരുമാനമാണ്, സംസ്ഥാന അദ്ധ്യക്ഷനായി രാജിവ് ചന്ദ്രശേഖരനെ തിരഞ്ഞെടുത്തത്, അദ്ദേഹത്തിലൂടെ ബിജെപി കേരളം പിടിക്കുമെന്ന് വിഎച്ച്പി അദ്ധ്യക്ഷൻ വിജി തമ്പി. ചന്ദ്രശേഖർ മലയാളിയാണെങ്കിലും , കേരളവുമായി വലിയ ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി ഇലക്ഷൻ അഭിമുഖീകരിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു.കേരളത്തിലെ എല്ലാ വിഷയങ്ങളിലും കൃത്യമായ ഇടപെടുകയും ചെയ്തത് ഇത്തരത്തിലൊരു ഉത്തരവാദിത്വം മുന്നിൽ കണ്ടുകൊണ്ടായിരിക്കാം. കാരണം കേരളത്തിൽ ഇപ്പോൾ ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്, എന്നും വിജി തമ്പി പറയുന്നു,

രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിൽ ബിജെപിയ്ക്ക് ശക്തമായ അടിത്തറ ഉണ്ടാക്കിയെടുക്കാൻ പുതിയ നേത‍ൃത്വത്തിന് കഴിയുമെന്ന് വി എച്ച് പി അടിയുറച്ച് വിശ്വസിക്കുന്നു, അതിന് കഴിയും, എന്നാണ് വി എച്ച് പിഅദ്ധ്യക്ഷൻ വിജി തമ്പി പറയുന്നു.

എന്നാൽ, രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നു,മറ്റു പാർടികളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാറില്ല. അവർ ഇഷ്ടമുള്ളയാളെ പ്രസിഡന്റാക്കട്ടെ. ബിജെപിയുടെ ഐഡിയോളജിയോടാണ് പോരാടുന്നത്. സുരേന്ദ്രനെ വ്യക്തിയെന്ന നിലയിൽ എതിർത്തിട്ടില്ലെന്നുമാണ്‌ സതീശന്റെ പ്രതികരണം.